---
title: "മുപ്പത് ദിവസം പിന്നിട്ട് ജനകീയ സമരം"
english_title: "Thirty days after the mass strike"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/4791/thirty-days-after-the-mass-strike"
published_at: "2021-10-12T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61656fca3bd3e_WATERMARK.JPG"
keywords: []
---

# മുപ്പത് ദിവസം പിന്നിട്ട് ജനകീയ സമരം

> **Lead Summary:** ** കൂരാച്ചുണ്ട്**: കായണ്ണ പഞ്ചായത്ത് ആറാം വാര്‍ഡ് പൊറാളി ക്വാറിയുടെ ഖനനാനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമരസമിതി നടത്തി വരുന്ന റിലേ സത്യഗ്രഹ സമരം മുപ്പത് ദിവസം പിന്നിട്ടു.

## Article Content

** കൂരാച്ചുണ്ട്**: കായണ്ണ പഞ്ചായത്ത് ആറാം വാര്‍ഡ് പൊറാളി ക്വാറിയുടെ ഖനനാനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമരസമിതി നടത്തി വരുന്ന റിലേ സത്യഗ്രഹ സമരം മുപ്പത് ദിവസം പിന്നിട്ടു.

ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതുവരെ സമരം ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ നടന്ന സത്യഗ്രഹ സമരം ജെയ്‌സണ്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു.

ചാക്കോ മുണ്ടക്കപടവില്‍, ജോസഫ് മുണ്ടപ്ലാക്കല്‍, വില്‍സണ്‍ കളപ്പുരയ്ക്കല്‍, ആഗസ്തി മുണ്ടക്കപടവില്‍, ജിന്റോ മാത്യു, ജോസ് മുറിഞ്ഞകല്ലേല്‍, റിയോണ്‍ കൂനന്താനത്ത്, സോബിറ്റ് ആനിക്കാട്ട്, അജോ പ്ലാത്തോട്ടം, സിജിന്‍ സജി, അലന്‍ കൊച്ചുവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/4791/thirty-days-after-the-mass-strike)