കായണ്ണ : കായണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാവസന്തം ഉദ്ഘാടനം ചെയ്തു.
വായന വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വായന വസന്തം സംഘടിപ്പിച്ചത്.
താമരശേരി വിദ്യാഭ്യാസ ജില്ല എഡ്യുകെയര്‍ കോ ഓഡിനേറ്ററും അധ്യാപക അവാര്‍ഡ് ജേതാവുമായ നസീര്‍ നൊച്ചാട് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാള്‍ ഇ.കെ. ഷാമിനി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രധാനാധ്യാപകന്‍ കെ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സിബി അലക്‌സ്, നിര്‍മല ജോസഫ്, കെ.വി. സജിത, മോഹനന്‍, അസ്ഹര്‍, ബിനില, ശ്രീലക്ഷ്മി, ശ്രീനന്ദ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ ഗാനാലാപനവും അരങ്ങേറി.
Kayanna Government Higher Secondary School with Reading Spring