കോഴിക്കോട് : അഗ്നിപഥ് പദ്ധതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രാഷ്ട്രീയ ജനതാദള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കിഡ്സ് & കോര്‍ണറില്‍ നില്‍പ്പ് സമരം നടത്തി.
കെപിസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ചന്ദ്രന് പൂക്കിണാറമ്പത്ത് അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചോലക്കര മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യൂസഫലി മടവൂര്‍, രാജേഷ് കുണ്ടായിത്തോട്, രാജന് ആരാമ്പ്രം, മുജീബ്, സൗദ വൈദ്യരങ്ങാടി, സുജാത മോഹന്‍ ആരാമ്പ്രം എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ശ്രീധരന് കുന്ദമംഗലം നന്ദി പറഞ്ഞു.
Rashtriya Janata Dal (RJD) has demanded that the Center withdraw from the Agneepath project