മാന്ത്രിക ചുവടുമായി ഗോള്‍ വല തകര്‍ത്ത് കൂരാച്ചുണ്ടിന്റെ മലയോരത്തു നിന്ന് നക്ഷത്രാവതാരം

മാന്ത്രിക ചുവടുമായി ഗോള്‍ വല തകര്‍ത്ത് കൂരാച്ചുണ്ടിന്റെ മലയോരത്തു നിന്ന് നക്ഷത്രാവതാരം
Jun 23, 2022 01:25 PM | By arya lakshmi

കൂരാച്ചുണ്ട് : കാര്‍ഷിക സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന കൂരാച്ചുണ്ടിന്റെ മലയോരത്തു നിന്നും കാല്‍പ്പന്തുകളിയില്‍ താരമായി കൂരാച്ചുണ്ട് കക്കയം സ്വദേശിയായ ജില്‍ജി ഷാജിയെന്ന മിടുക്കി.

കാല്‍പ്പന്തുകളിയെ ഹൃദയത്തോട് ചേര്‍ത്ത ജനതയ്ക്കു മുന്നില്‍ നാഷണല്‍ ഫുട്‌ബോള്‍ അണ്ടര്‍ 17 ടൂര്‍ണ്ണമെന്റില്‍ കേരളത്തിനായി മിന്നും പ്രകടനം കാഴ്ച്ചവച്ചാണ് പഞ്ചാബിന്റെ ഗോള്‍വലയം തകര്‍ത്ത് കൂരാച്ചുണ്ടിന്റെ അഭിമാനമായി മാറിയത്.

പഞ്ചാബിനെതിരെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് കേരളത്തിന്റെ വിജയം. പഞ്ചാബിന്റെ ഗോള്‍ വലയിലേക്ക് 6 ഗോളുകളില്‍ അഞ്ചും നേടിയത് ജില്‍ജി ഷാജിയാണ്.

കക്കയം സ്വദേശികളായ ഷാജി ജോസഫ് - എല്‍സി ജോസഫ് ദമ്പതികളുടെ ഇളയ മകളാണ് ഷില്‍ജി.

Starburst from Koorachund hill breaking the goal net with a magical step

Next TV

Related Stories
Top Stories