അത്തോളി : പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കുടിവെള്ള പദ്ധതിക്ക് സൗജന്യമായി സ്ഥലം നല്കിയ തണ്ടാം കുന്നുമ്മല്‍ രാജനെ വി.കെ. റോഡ് യുവരശ്മി വായനശാല വായനാ പക്ഷാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആദരിച്ചു.
ചടങ്ങ് പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് കെ.പി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഡോ. സുബൈര്‍ പ്രഭാഷണം നടത്തി.
അറുപതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകുന്ന ടാങ്ക് നിര്‍മ്മിക്കുന്നതിനാണ് രാജന് ഒരു സെന്റ് ഭൂമി വിട്ടു നല്‍കിയത്.
ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
ചലന പരിമിതര്‍ക്കുള്ള ഉപകരണങ്ങള്‍ അത്തോളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍ വി.കെ. മൂസയില്‍ നിന്നും ഏറ്റുവാങ്ങി.
സെക്രട്ടറി ബഷീര്‍ സ്വാഗതവും രത്നാകരന് നന്ദിയും പറഞ്ഞു. അമൂല്യ പുസ്തകപ്രദര്‍ശനവും സംഘടിപ്പിച്ചു.
TK Rajan honored for providing land for drinking water project in Atholi