കായണ്ണ : കായണ്ണ എക്‌സ് സര്‍വീസ് മെന്‍ യൂണിറ്റ് വാര്‍ഷിക യോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു.
കായണ്ണയില്‍ വച്ച് നടന്ന എക്‌സ് സര്‍വീസ് മെന്‍ യൂണിറ്റ് വാര്‍ഷികത്തോടനുബന്ധിച്ച് യൂണിറ്റിന് സ്വന്തമായി നിര്‍മിച്ച കെട്ടിടത്തിന്റെ ഒന്നാം നില പൂര്‍ത്തീകരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
യോഗത്തില്‍ മുഖ്യാതിഥി ഗ്രൂപ്പ് ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍നായര്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എം.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ട്രഷറര്‍ പി.വിനയന്‍ കണക്കും സെക്രട്ടറി സി.കെ. ഗോപാലന്‍ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
യോഗത്തില്‍ എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് വിജയികളായ ദിയ കെ നായര്‍, ജി.ആര്‍. ഗൗതം, ഋതുലക്ഷ്മി എന്നിവരെ അനുമോദിച്ചു.
അഞ്ചു രാമദാസ്, അനുശ്രീ രാമദാസ്, ശിവനന്ദ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികളും ചടങ്ങിനെ കൂടുതല്‍ ആകര്‍ഷണീയമാക്കി.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍, സെക്രട്ടറി എന്‍.ടി. രാജന്‍, ട്രഷറര്‍ റെജിമോന്‍, ജോയിന്‍ സെക്രട്ടറി ടി.പി. സുരേഷ്, എന്നിവരെയും മഹിളാ വിങ്ങിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ബീന രാജന്‍, വൈസ് പ്രസിഡന്റ് നീമ കരുണന്‍, സെക്രട്ടറി രജില റെജിമോന്‍, ജോയിന്റ് സെക്രട്ടറി സിമി സജി, ട്രഷറര്‍ സ്മിത രാമദാസ് എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ സെക്രട്ടറി സി.കെ. ഗോപാലന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ ഇല്ലത്ത് നന്ദിയും പറഞ്ഞു.
The Kayanna Ex-Servicemen's Unit organized the annual meeting and family reunion