പൊലീസ് അതിക്രമം തുടര്‍ന്നാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല - പി.കെ. ഫിറോസ്

പൊലീസ് അതിക്രമം തുടര്‍ന്നാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല - പി.കെ. ഫിറോസ്
Jun 30, 2022 01:39 PM | By SUBITHA ANIL

ബാലുശ്ശേരി : ബാലുശേരിയില്‍ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംസ്ഥാന മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. എം. പോക്കര്‍കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മണ്ഡലം ലീഗ് പ്രസിഡന്റ് സാജിദ് കോറോത് അധ്യക്ഷം വഹിച്ചു.

കോട്ടൂര്‍ പഞ്ചായത്തിലെ പാലോളിയില്‍ ഇനിയും പൊലീസ് അതിക്രമം തുടര്‍ന്നാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ മുസ്ലിം ലീഗിനാവില്ലെന്ന് പി.കെ. ഫിറോസ് പറഞ്ഞു. പൊലീസിന്റ ഭാഗത്തുനിന്നും പ്രവത്തകര്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ലീഗ് പ്രവര്‍ത്തകര്‍ ഒന്നടങ്കം സ്റ്റേഷന്‍ ഉപരോധിക്കാന്‍ പാര്‍ട്ടി സജ്ജമാണെന്ന് ഫിറോസ് മുന്നറിയിപ്പ് നല്‍കി.

ഡിവൈഎഫ്‌ഐ .പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് നിരപരാധികളെ അറസ്റ്റു ചെയ്തു ജയിലിലടക്കുന്ന പൊലീസിന്റെ നടപടി നീതീകരിക്കാനാവില്ലെന്നും യഥാര്‍ത്ഥ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനുപകരം ബഹളം കേട്ട് സംഭവസ്ഥലത്തു ഓടിയെത്തിയ പരിസരവാസികളായ ലീഗ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റു ചെയ്തതെന്നും എസ്ഡിപിഐ സ്ഥാപിച്ച ബോഡ് അര്‍ദ്ധ രാത്രി തകര്‍ക്കുമ്പോള്‍ ജിഷ്ണുവിനെ കയ്യോടെ പിടിച്ചു മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുപോലും മുസ്ലിം ലീഗിനെ പ്രതിയാക്കാനുള്ള സിപിഎം ന്റെ താല്പര്യം സംരക്ഷിക്കാനുള്ള മത്സരമാണ് പൊലീസ് നടത്തുന്നതെന്നും ഇതു അനുവദിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

പിടിക്കപ്പെട്ട ജിഷ്ണു ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ പോയതാണെന്നാണ് സിപിഎം വിശദീകരണം കേക്കുമുറിക്കാന്‍ വടിവാളുമായിട്ടാണോ അര്‍ദ്ധ രാത്രി ഇറങ്ങിപുറപ്പെട്ടതെന്നു ഫിറോസ് പരിഹസിച്ചു.

എം.സി. ഉമ്മര്‍, കെ.കെ. ഷമീര്‍, എം.പി. ഹസ്സന്‍കോയ, കെ. അബ്ദുല്‍ മജീദ്, റഹീം ഇടത്തില്‍, അബൂക്ക ഉള്ളിയേരി, ഉസ്മാന്‍, ചേലേരി മമ്മുക്കുട്ടി, നോരവന ബഷീര്‍, അഷ്റഫ് പുതിയപ്പുറം, ബപ്പന്‍ കുട്ടി, ഒ.കെ. അമ്മദ് ,വി.എസ്. ഹമീദ്, ഹമീദ് ഹാജി, ഹകീം, നാസര്‍, അബ്ദുറഹിമാന്‍ കുട്ടി, ഒ.എസ്. അസീസ്, സി.കെ. സകീര്‍, ലത്തീഫ് നടുവണ്ണൂര്‍, അജ്മല്‍ കൂനഞ്ചേരി, അനസ് അന്‍വര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

നാസര്‍ എസ്റ്റേറ്റ് മുക്ക്, കെ. അമ്മദ് കോയ, എം.കെ. അബ്ദുസ്സമദ്, പി.എച്. ഷമീര്‍, വി.കെ.സി. ഉമര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

If police violence continues, hands will not be tied - PK Feroz

Next TV

Related Stories
കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

Aug 17, 2022 07:27 PM

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍...

Read More >>
പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Aug 17, 2022 01:16 PM

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം...

Read More >>
കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

Aug 16, 2022 09:57 PM

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി...

Read More >>
ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

Aug 16, 2022 12:56 PM

ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

പതാകയുടെ ആകൃതിയില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് വേറിട്ട സ്വാതന്ത്ര്യദിന കാഴ്ചയൊരുക്കി...

Read More >>
വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

Aug 16, 2022 11:46 AM

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജെആര്‍സി വിദ്യാരംഗം...

Read More >>
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

Aug 16, 2022 11:40 AM

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപതിഅഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കര്‍മ...

Read More >>
Top Stories