കൂട്ടാലിട: മാമ്പഴം കവിതയുടെ ദൃശ്യാവിഷ്ക്കാരം നടത്തിയ അണിയറ പ്രവര്‍ത്തകര്‍ക്ക് ഗ്രാമോദയ വായനശാലയുടെ ആദരവ്.
കോട്ടൂര്‍ പെരവച്ചേരിയിലെ കൊച്ചു കലാകാരന്മാരെ അണിനിരത്തി സിനിമാ നാടക നടന് സുരേഷ് പാര്‍വ്വതീപുരം സംവിധാനം ചെയ്ത മാമ്പഴം ദൃശ്യാവിഷ്ക്കാരത്തിന് ആദരവ്.
സുരേഷ് പാര്വ്വതീപുരത്തിനെയും അണിയറ പ്രവര്‍ത്തകരെയുമാണ് ഗ്രാമോദയ വായനശാല ആദരിച്ചത്. ചടങ്ങില്‍ വായനശാല പ്രസിഡന്റ് വി.വി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. മാമ്പഴം ദൃശ്യാവിഷ്ക്കാരം സംഗീതശില്പമായി അവതരിപ്പിച്ച സുരേഷ് പാര്വതീപുരത്തിന് ഗ്രാമോദയ വായനശാല ബാലവേദി കൂട്ടുകാര്‍ ഉപഹാരം കൈമാറി. അദ്ദേഹം കുട്ടികളുമായി സംവദിച്ചു.
വായനശാല സെക്രട്ടറി ഇ. ഗോവിന്ദന് നമ്പീശന്, രാമചന്ദ്രന് നടുവണ്ണൂര്‍, എ.പി. സുരേഷ്, സന്തോഷ് കുമാര്‍, ടി. സുകന്യ, പി.പി. കുഞ്ഞികൃഷ്ണന് നായര്‍, സി. ഷീബ, പ്രക്ഷീന തുടങ്ങിയവര്‍ സംസാരിച്ചു.
Peruvacheri Gramodaya reading room pays tribute to those who dressed up the Mambazham