നടുവണ്ണൂര്‍ : ജൂലായ് 3 ന് കോക്കല്ലൂരില്‍ നടക്കുന്ന ബാലുശ്ശേരി ബ്ലോക്ക് തല ആരോഗ്യ മേളയുടെ പ്രചരണാര്‍ത്ഥം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടുവണ്ണൂരില്‍ വിളംബര റാലി നടത്തി.
റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.സി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ജലീല്‍, ഭരണസമിതി അംഗങ്ങളായ സി.കെ. സോമന്, ടി. നിസാര്‍, സദാനന്ദന് പാറക്കല്‍, കെ. ഷാഹിന, കെ.കെ. സൗദ, ജെഎച്ച്ഐമാരായ അജിത് കുമാര്‍, എന്നിവര്‍ സംസാരിച്ചു.
കുടുംബാരോഗ്യ കേന്ദ്രം എച്ച്ഐ വിപ്ലവന് സ്വാഗതം പറഞ്ഞ പരിപാടിക്ക് സി.ആര്. സെല്‍ജി നന്ദിയും പറഞ്ഞു.
Grama Panchayat and Family Health Center with a proclamation rally