ബഷീര്‍ ഫെസ്റ്റ് ജൂലായ് രണ്ടുമുതല്‍ ബേപ്പൂരില്‍

ബഷീര്‍ ഫെസ്റ്റ് ജൂലായ് രണ്ടുമുതല്‍ ബേപ്പൂരില്‍
Jun 30, 2022 03:30 PM | By arya lakshmi

ബേപ്പൂര്‍ : വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായി ബേപ്പൂര്‍ കേന്ദ്രമായി ജൂലായ് രണ്ടുമുതല്‍ അഞ്ചുവരെ ബഷീര്‍ ഫെസ്റ്റ് ആചരിക്കും.

രണ്ടിന് വൈകീട്ട് 5.30-ന് ബേപ്പൂര്‍ ഹൈസ്‌കൂളില്‍ എം.എ. ബേബി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ശനിയാഴ്ച 11-ന് ബഷീര്‍ ഫോട്ടോ പ്രദര്‍ശനം എ. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും.

മൂന്നിന് രാവിലെ 10-ന് ബഷീര്‍ ചലച്ചിത്രോത്സവം നടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് നാലിന് ആകാശമിഠായി ബഷീര്‍ സ്മാരകത്തിന് തറക്കല്ലിടും. നാലിന് തിങ്കളാഴ്ച ചേരുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

കെ. സച്ചിദാനന്ദന്‍ അധ്യക്ഷനാവും. അഞ്ചിന് ബഷീറിന്റെ വൈലാലില്‍ വീട്ടില്‍ മാന്ത്രികത്തെരുവ്, ബഷീര്‍ അനുസ്മരണസമ്മേളനം എന്നിവയും നടക്കും.

ബഷീര്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള ചിത്രരചനാ മത്സരം ഞായറാഴ്ച രാവിലെ 9.30-ന് ബേപ്പൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള മത്സരത്തില്‍ മൂന്നുമുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ബന്ധപ്പെടേണ്ട നമ്പര്‍ 9447166543.

Basheer Fest in Beypur from July 2

Next TV

Related Stories
കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

Aug 17, 2022 07:27 PM

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍...

Read More >>
പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Aug 17, 2022 01:16 PM

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം...

Read More >>
കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

Aug 16, 2022 09:57 PM

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി...

Read More >>
ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

Aug 16, 2022 12:56 PM

ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

പതാകയുടെ ആകൃതിയില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് വേറിട്ട സ്വാതന്ത്ര്യദിന കാഴ്ചയൊരുക്കി...

Read More >>
വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

Aug 16, 2022 11:46 AM

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജെആര്‍സി വിദ്യാരംഗം...

Read More >>
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

Aug 16, 2022 11:40 AM

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപതിഅഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കര്‍മ...

Read More >>
Top Stories