---
title: "ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് ഒക്ടോബര്‍ 1 ന്"
english_title: "Badusha Hypermarket Gift Coupon Lottery on October 1st"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/544/badusha-hypermarket-gift-coupon-lottery-on-october-1st"
published_at: "2021-09-30T15:04:00+05:30"
category: "Balussery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61558595008ba_NEW PIC.jpg"
keywords: []
---

# ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് ഒക്ടോബര്‍ 1 ന്

> **Lead Summary:** ** ബാലുശ്ശേരി**: നിത്യോപയോഗ സാധനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിപണന രംഗത്ത് 65 വര്‍ഷത്തെ പരിചയ സമ്പത്തുമായി, ജന വിശ്വാസമാര്‍ജ്ജിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏറ്റവും പുതിയ ശാഖയായ ബാലുശ്ശേരിയില്‍ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരുന്ന സമ്മാനക്കൂപ്പണ്‍ ഒക്ടോബര്‍ 1 ന് വൈകിട്ട് 5.00 മണിക്ക് നറുക്കെടുക്കുന്നു.

## Article Content

** ബാലുശ്ശേരി**: നിത്യോപയോഗ സാധനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിപണന രംഗത്ത് 65 വര്‍ഷത്തെ പരിചയ സമ്പത്തുമായി, ജന വിശ്വാസമാര്‍ജ്ജിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏറ്റവും പുതിയ ശാഖയായ ബാലുശ്ശേരിയില്‍ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരുന്ന സമ്മാനക്കൂപ്പണ്‍ ഒക്ടോബര്‍ 1 ന് വൈകിട്ട് 5.00 മണിക്ക് നറുക്കെടുക്കുന്നു.

ചടങ്ങില്‍ മുഖ്യാതിഥിയായി ബാലുശ്ശേരി എംഎല്‍എ കെ.എം. സച്ചിന്‍ദേവ് പങ്കെടുക്കും. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്, ഗ്രാമപഞ്ചായത്ത അംഗം ഹരീഷ് നന്ദനം, വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂണിറ്റ് പ്രസിഡണ്ട് കെ.പി. സുരേഷ്ബാബു എന്നിവര്‍ അതിഥികളാവും.

ഒന്നാം സമ്മാനം അഞ്ച് ടിവിഎസ് ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍, രണ്ടാം സമ്മാനം വാഷിങ്ങ് മെഷീന്‍, മൂന്നാം സമ്മാനം എല്‍ഇഡി ടിവി തുടങ്ങി മൊത്തം 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 30 വരെ ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തുന്ന ചടങ്ങില്‍ രാഷ്ട്രീയ, സാംസ്‌കാരിക, വ്യാപാര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/544/badusha-hypermarket-gift-coupon-lottery-on-october-1st)