---
title: "നന്മണ്ട അങ്ങാടിയിലെ വവ്വാല്‍ കൂട്ടങ്ങള്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു"
english_title: "Herds of bats in the Nanmanda market disturb the sleep of the locals"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/549/herds-of-bats-in-the-nanmanda-market-disturb-the-sleep-of-the-locals"
published_at: "2021-09-30T15:36:00+05:30"
category: "Balussery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61558eae125c1_NEW PIC.jpg"
keywords: []
---

# നന്മണ്ട അങ്ങാടിയിലെ വവ്വാല്‍ കൂട്ടങ്ങള്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു

> **Lead Summary:** ** നന്മണ്ട**: നന്മണ്ട 13 അങ്ങാടിയിലെ വവ്വാല്‍ കൂട്ടങ്ങള്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു.

## Article Content

** നന്മണ്ട**: നന്മണ്ട 13 അങ്ങാടിയിലെ വവ്വാല്‍ കൂട്ടങ്ങള്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു.

ഷോപ്പിങ് കോംപ്ലക്‌സിനു സമീപത്തെ ആല്‍മരച്ചില്ലകളില്‍ വാസമൊരുക്കിയിരിക്കുകയാണ് വവ്വാലുകള്‍ നിപയും വവ്വാലും തമ്മില്‍ ബന്ധമുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് ജനത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

ഇതുവരെ വവ്വാലുകളെ രസകരമായി നോക്കി കൊണ്ടിരുന്ന ജനം ബുധനാഴ്ച വൈകുന്നേരത്തോടെ ആല്‍മരച്ചുവട്ടിലേക്ക് എത്തി നോക്കാതെയായി.

കോഴിക്കോട് ബാലുശേരി റോഡും ചീക്കിലോട് റോഡും നരിക്കുനി റോഡും സംഗമിക്കുന്ന പ്രധാന അങ്ങാടിയിലാണ് ആല്‍മരം സ്ഥിതി ചെയ്യുന്നത്. സായാഹ്നങ്ങളില്‍ ജനനിബിഡമാകുന്ന അങ്ങാടിയില്‍ വവ്വാല്‍ വിഷയവും നിപയും ജനമനസ്സുകളിലേക്ക് കടന്നു വന്നതോടെ തിരക്ക് കുറഞ്ഞ അവസ്ഥയിലാണ്.

വലവിരിച്ച് വവ്വാലിനെ പിടിച്ച് കാട്ടില്‍ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/549/herds-of-bats-in-the-nanmanda-market-disturb-the-sleep-of-the-locals)