കൂരാച്ചുണ്ട് : കോയിപറമ്പ് മുട്ടത്തില്‍ പുത്തന്‍പുരയില്‍ പരേതനായ ജോര്‍ജിന്റെയും , മേരിയുടെയും മകന്‍ ജോസ് ജോര്‍ജ് (ജോസുകുട്ടി -47) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് വെകിട്ട് 05:30ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍
.ഇന്നലെ വൈകിട്ടാണ് സംഭവം. ജോസുകുട്ടിയും മകളും സഞ്ചരിച്ച കാര്‍ മംഗലാപുരത്ത് ഭട്കലില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മകള്‍ അനുമോള്‍ (17) നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ സിന്ധു കൂരാച്ചുണ്ട് കൊല്ലംകുന്നേല്‍ കുടുംബാംഗം. മക്കള്‍: അനു മോള്‍ , ജോര്‍ജ്. സഹോദരങ്ങള്‍ : സാലി ജോസ് നെല്ലിയാക്കുന്നേല്‍ (കുളത്തുവയല്‍), ഷാന്റി ബാബു ചിലമ്പിക്കുന്നേല്‍ (കൂരാച്ചുണ്ട് ), സി. ഷിന (എച്ച് എം സെന്റ് പോള്‍സ് ഹൈസ്‌കൂള്‍- തൃക്കരിപ്പൂര്‍), സി.ബീന (നിര്‍മല ഹോസ്പിറ്റല്‍ - മേരിക്കുന്ന് - കോഴിക്കോട്).
man died at mangalpuram