വിശക്കുന്നവനെ ചേർത്തു നിർത്തി അന്നമൂട്ടിയ ഗോവിന്ദേട്ടന് ഭക്ഷ്യ ദിനത്തിൽ ആദരിച്ചു

വിശക്കുന്നവനെ ചേർത്തു നിർത്തി അന്നമൂട്ടിയ ഗോവിന്ദേട്ടന് ഭക്ഷ്യ ദിനത്തിൽ ആദരിച്ചു
Oct 17, 2021 01:33 PM | By Balussery Editor

 മടവൂർ : വിശക്കുന്നവനെ ചേർത്തു നിർത്തി അന്നമൂട്ടിയ ഗോവിന്ദേട്ടനെ ഭക്ഷ്യ ദിനത്തിൽ മടവൂർ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.

മടവൂരിൽ പതിറ്റാണ്ടുകളോളമായി ഹോട്ടൽ നടത്തി ജനമനസ്സിൽ ഇടം പിടിച്ച വ്യക്തിത്വം കൂടിയാണ് മേണങ്ങൽ ഗോവിന്ദൻ. ആധുനിക ഭക്ഷണരീതികൾ വരുന്നതിന് മുമ്പ് ഒരു നേരത്തെ വിശപ്പ് മാറ്റാൻ ഹോട്ടലിനെ ആശ്രയിച്ചിരുന്ന കാലത്ത് വേണ്ടുവോളം ഭക്ഷണം നൽകി ആളുകൾക്ക് ആശ്വാസമേകീട്ടുണ്ട് ഇദ്ദേഹം.

ഭക്ഷണം കഴിക്കുന്നവർ നൽകുന്ന പണം കുറവായാലും അതിന് കണക്ക് പറയാതെ സന്തോഷത്തോടു കൂടി സ്വീകരിക്കും. പറ്റ് ബുക്കിൽ എഴുതി വെച്ച പലരുടെയടുത്ത് നിന്നും പിന്നീട് പൈസ കണക്ക് പറഞ്ഞു വാങ്ങാൻ ശ്രമിക്കാറില്ല. അവർ തരികയാണെങ്കിൽ മാത്രം വാങ്ങി വെക്കും.

മടവൂരിലും പരിസരപ്രദേശത്തുള്ളവരാരും ഗോവിന്ദേട്ടന്റെ ഭക്ഷണം കഴിക്കാതിരിന്നിട്ടുണ്ടാവില്ല. സുഖമില്ലാതെ അലഞ്ഞു തിരിഞ്ഞു മടവൂരിൽ എത്തിപ്പെടുന്നവർക്ക് അദ്ദേഹം ഭക്ഷണം നൽകുന്നത് പതിവാണ്.

പണം മാനദണ്ഡമാക്കാതെ തന്റെ നാട്ടുകാർ പട്ടിണി ആവാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മടവൂരിൽ നടന്ന ചടങ്ങിൽ മഹല്ല് സെക്രട്ടറി ഒ.വി. ഹുസൈൻ പൊന്നാടയണിയിച്ച് ഗോവിന്ദേട്ടനെ ആദരിച്ചു. റിലീഫ് കമ്മിറ്റി സെക്രട്ടറി കെ.പി. യസാർ ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി അധ്യക്ഷനായി.

ടൗൺ മുസ്ലിം ലീഗ് ട്രഷറർ മുഹമ്മദ്‌ മൊടയാനി, എൻ. മൊയ്‌തീൻ ഷാ, കെ.കെ. മൊയ്‌തീൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു. ടൗൺ ജിസിസി കെഎംസിസി പ്രസിഡണ്ട്‌ റാസിഖ് വളപ്പിൽ സ്വാഗതവും റഷീദ് ടി.കെ. നന്ദിയും പറഞ്ഞു.

Govindettan, who kept the hungry together and fed them, was honored on Food Day

Next TV

Related Stories
മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

Dec 6, 2021 10:45 AM

മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

കൃഷി വിജ്ഞാന കേന്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം...

Read More >>
മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

Dec 5, 2021 04:20 PM

മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു....

Read More >>
വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

Dec 5, 2021 03:23 PM

വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് തുണയായി മുക്കം നഗരസഭാ ചെയര്‍മാനും സന്നദ്ധപ്രവര്‍ത്തകരും....

Read More >>
ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

Dec 5, 2021 02:57 PM

ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ശാക്തീകരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്‍...

Read More >>
ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

Dec 5, 2021 01:13 PM

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കുതിപ്പില്‍ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി പണിത കെട്ടിട സമുച്ചയം പൊതുമരാമത്ത്,...

Read More >>
പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

Dec 5, 2021 12:12 PM

പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ടീയ വിശദീകരണ പൊതുയോഗം പികെഎസ്സ് ജില്ലാ സെക്രട്ടറി സി.എം. ബാബു ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories