കൂരാച്ചുണ്ട്: കൂരാച്ചുണ്ട് - വട്ടച്ചിറ - എരപ്പാന്‍തോട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ റോഡുകള്‍ നവീകരണ പ്രവൃത്തി നടത്താന്‍ കഴിയാതെ കുണ്ടും കുഴികളുമായി കിടക്കുന്ന സാഹചര്യത്തില്‍ ഒട്ടനവധിപ്പേര്‍ ഉപയോഗിക്കുന്നതും നാലു വാര്‍ഡുകള്‍ ഉള്‍പ്പെട്ടതുമായ ഈ റോഡ് കുണ്ടും കുഴികളുമായി കിടക്കുകയാണ്.
ഈ റൂട്ടില്‍ ഗതാഗതം ദുസ്സഹമായി കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കരാറുകാര്‍ ഏറ്റെടുത്തു നടത്തുന്ന റോഡുകളുടെ പ്രവൃത്തി സുതാര്യമല്ലെന്നും, ഗുണനിലവാരമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ആവശ്യമായ ഓവുചാലുകളോ കലുങ്കുകളോ ഇല്ലാത്തതിനാല്‍ റോഡിലൂടെയാണ് വെള്ളമൊഴുകുന്നത്.
അടുത്ത കാലത്തായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടത്തിയ റോഡുകളുടെ പ്രവര്‍ത്തികളില്‍ കൂടുതലും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ്. കൂരാച്ചുണ്ട് -വട്ടച്ചിറ - എരപ്പാന്‍തോട് റോഡ് പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് ഏറ്റെടുപ്പിക്കാന്‍ കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി മുന്‍കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറി എ. കെ. പ്രേമന്‍ അധ്യക്ഷനായി.
Keerkund - Ratikulam - Shiva to take over the Public Works Department Department,,,cpi koorachund branch committi