കൂരാച്ചുണ്ട്: പഞ്ചായത്തിലെ 60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാരായ വ്യാപാരികള്‍ക്ക് ജീവനോപാദികളോ വരുമാന മാര്‍ഗങ്ങളോ ഇല്ലാത്തതിനാല്‍ ചെറുകിട വ്യാപാരം തുടര്‍ന്നു പോരുന്നവരുണ്ട്. കൂടാതെ വികലാംഗരായവരും രോഗബാധയാല്‍ ചികിത്സയ്ക്കായി കഷ്ടപ്പെടുന്നവരും വ്യാപാര മേഖലയിലുണ്ട്.
ഈ വിഭാഗത്തിലുള്ളവര്‍ക്ക് ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി എന്നിവയ്ക്ക് ഇളവുകള്‍ നല്‍കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇവരെയെല്ലാം സംരക്ഷിക്കേണ്ട ബാധ്യത ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ പ്രാദേശിക ഭരണകൂടത്തിനുണ്ടെന്നിരിക്കെ ലൈസന്‍സ് ഫീസായും, തൊഴില്‍ നികുതിയായും ഭീമമായ തുക അവരില്‍ നിന്നും ഈടാക്കുന്നു.
വരുമാന മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഇവര്‍ക്ക് ലൈസന്‍സ് ഫീസില്‍ 50 ശതമാനം കിഴിവും തൊഴില്‍ നികുതി ഒഴിവും അനുപാതികമാക്കണമെന്നും യോഗം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് സണ്ണി പാരഡൈസ് അധ്യക്ഷനായി. റസാഖ് കായലാട്ടുമ്മല്‍, ജോബി വാളിയാംപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.
Traders and Industrialists Coordinating Samiti Kurachund unit to give concessions to senior citizens in the business sector