കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിത്തുരുളകള്‍ വിതറി.
പ്രകൃതി സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അതിജീവനം 'സപ്തദിന ക്യാമ്പിന്റെ ഭാഗമായി 'തളിര്‍ക്കട്ടെ പുതുനാമ്പുകള്‍' വിത്തുകള്‍ വിതറി.
തയ്യാറാക്കിയ വിത്തുരുളകള്‍ വിതറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെസ്ലി ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സീന ജോര്‍ജ്, അധ്യാപകരായ ജിഷ ഓസ്റ്റിന്‍, പി.ടി. ജെസി മോള്, ആന്‍സി വര്‍ഗീസ്, പി. ജിജിത എന്നിവര്‍ സംസാരിച്ചു.
Kallanod St. Mary's Higher Secondary School let the new seeds sprout