കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ബാലുശ്ശേരി നിയോജകമണ്ഡലം എംഎല്‍എ സച്ചിന് ദേവിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങളെ ദുരന്ത സാധ്യത മേഖല എന്ന നിലയില്‍ കക്കയം ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
കരിയാത്തുംപാറ മീന്മുട്ടി ഭാഗത്തെ 12 കുടുംബങ്ങളെയും കരിയാത്തുംപാറ സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ ഡാര്‍ലി എബ്രാഹം, കെ.ജി അരുണ്‍, സുനില്‍ പാറപ്പുറം, റീന ബാബു, ഗണേഷ് ബാബു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Together in misery; Balusherry MLA Sachin Dev visited the relief camps