---
title: "അത്തോളി ജിഎംയുപി സ്‌കൂള്‍ ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം ചിത്രീകരണം ആരംഭിച്ചു"
english_title: "The shooting of the short film prepared by Atholi GMUP School has started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/6130/the-shooting-of-the-short-film-prepared-by-atholi-gmup-school-has-started"
published_at: "2021-10-20T10:55:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/616fa8aabcd8f_WATERMARK.JPG"
keywords: []
---

# അത്തോളി ജിഎംയുപി സ്‌കൂള്‍ ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം ചിത്രീകരണം ആരംഭിച്ചു

> **Lead Summary:** ** അത്തോളി**: അത്തോളി ജിഎംയുപി സ്‌കൂള്‍ ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം ചിത്രീകരണം ആരംഭിച്ചു. കൊറോണയുടെ കാലഘട്ടത്തില്‍ ഒന്നര വര്‍ഷത്തിലേറെയായി വിദ്യാലയജീവിതം നഷ്ടപ്പെട്ട കുട്ടികളുടെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം ഷൂട്ടിംഗ് അത്തോളിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്നത്.

## Article Content

** അത്തോളി**: അത്തോളി ജിഎംയുപി സ്‌കൂള്‍ ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം ചിത്രീകരണം ആരംഭിച്ചു. കൊറോണയുടെ കാലഘട്ടത്തില്‍ ഒന്നര വര്‍ഷത്തിലേറെയായി വിദ്യാലയജീവിതം നഷ്ടപ്പെട്ട കുട്ടികളുടെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം ഷൂട്ടിംഗ് അത്തോളിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്നത്.

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അഭിനയിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ കഥ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് അഷ്‌റഫ് ചീടത്തിലിന്റേതാണ്. പ്രശസ്ത എഴുത്തുകാരനായ ശ്രീ സത്യചന്ദ്രന്‍ പൊയില്‍ക്കാവും ഫിറോഷ് രാഘവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയത്.

പത്താംതരം വിദ്യാര്‍ഥിയായ ദേവാംഗാണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുന്നത്. ക്യാമറ സുധീഷ് കൂമുള്ളി, ഷൈജു പേരാമ്പ്ര ആര്‍ട്ടും നിര്‍വ്വഹിക്കുന്നു. ബൈജു അത്തോളിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/6130/the-shooting-of-the-short-film-prepared-by-atholi-gmup-school-has-started)