വേളൂര്‍ ജിഎംയുപി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം

വേളൂര്‍ ജിഎംയുപി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം
Aug 13, 2022 01:08 PM | By JINCY SREEJITH

 അത്തോളി : കിഫ്ബി ഫണ്ട് ഉപയോഗിച്ച് വേളൂര്‍ ജിഎംയുപി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബാലുശ്ശേരി എംഎല്‍എ അഡ്വ: കെ.എം. സച്ചിന്‍ദേവ് നിര്‍വ്വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രന്റെ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. വിദ്യാലയത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം എം.എല്‍.എ. ഏറ്റുവാങ്ങി. സ്‌കൂള്‍ വികസന പദ്ധതികളില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

കിഫ്ബി കെട്ടിടം കൂടി യാഥാര്‍ത്ഥ്യമാവുമ്പോള്‍ അക്കാദമിക ഭൗതിക സാഹചര്യങ്ങള്‍ ഏറെ മികവിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും പി.ടി.എ. കമ്മറ്റിയും. ഒരു കോടി ചെലവില്‍ 4 ക്ലാസ് മുറികളടങ്ങിയ കെട്ടിട സമുച്ചയമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് മുഖ്യാതിഥിയായിരുന്നു. അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ദീപ് നാലു പുരയ്ക്കല്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം സുധ കാപ്പില്‍, ബി.ആര്‍.സി.പന്തലായനി ബി.പി.സി യൂസഫ് നടുവണ്ണൂര്‍, പി.എം. ഷാജി, ജൈസല്‍ കമ്മോട്ടില്‍, അസീസ് കരിമ്പയില്‍, പി. ദിനേശന്‍, കെ.നളിനാക്ഷന്‍, സുനില്‍ കൊളക്കാട്, മുഹമ്മദ് ജലീല്‍, സി.പി. അനില്‍ കുമാര്‍, എ.വി. ഉല്ലാസ്, പി.ടി.എ.പ്രസിഡണ്ട് വി.എം. മനോജ് കുമാര്‍, എസ്.എം.സി. ചെയര്‍മാന്‍ വി.എം.ഷിജു, എം.പി.ടി.എ. ചെയര്‍ പേഴ്‌സണ്‍ വിനിഷ ഷാജി, സീനിയര്‍ അസിസ്റ്റന്റ് പി.പി. സീമ.എന്നിവര്‍ സംസാരിച്ചു.

സബ് ജില്ല, സ്‌കൂള്‍ തലത്തിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. പ്രധാനധ്യാപകന്‍ കെ.സി. മുഹമ്മദ് ബഷീര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിബു ഇടവന നന്ദിയും രേഖപ്പെടുത്തി.

Foundation stone laying of new building at Vellore GMUP School

Next TV

Related Stories
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 07:21 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

Oct 2, 2022 05:23 PM

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍...

Read More >>
മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Oct 2, 2022 03:21 PM

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ...

Read More >>
ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍

Oct 2, 2022 09:16 AM

ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍

ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍...

Read More >>
കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Oct 1, 2022 09:07 PM

കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു...

Read More >>
പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Oct 1, 2022 03:17 PM

പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

നടുവണ്ണൂര്‍ പഞ്ചായത്തില്‍ പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍...

Read More >>
Top Stories