എന്‍.എന്‍.കക്കാട് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിലെ സപ്തദിന സഹവാസ ക്യാമ്പിന് ഇന്ന് സമാപനം

എന്‍.എന്‍.കക്കാട് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിലെ സപ്തദിന സഹവാസ ക്യാമ്പിന് ഇന്ന് സമാപനം
Aug 18, 2022 09:12 AM | By RANJU GAAYAS

 കൂട്ടാലിട: എന്‍.എന്‍.കക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ അവിടനല്ലൂര്‍ എന്‍എസ്എസ് യൂനിറ്റിന്റെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സപ്തദിന സഹവാസ ക്യാമ്പ് ഇന്ന് അവസാനിക്കും. എന്‍.എസ്.എസ്. ക്യാമ്പിന് ആവേശമായി എം.എല്‍.എ അഡ്വ:സച്ചിന്‍ ദേവ് സന്ദര്‍ശനം നടത്തിയിരുന്നു.

സ്വാതന്ത്ര്യാമൃതം 2022 എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ കല്‍പകം എന്ന പേരില്‍ തെങ്ങിന്‍ തൈകള്‍ നട്ടുപിടിക്കല്‍, കേരള പിറവി ദിനത്തില്‍ പഴയ കാല കര്‍ഷകരെ ആദരിയ്ക്കല്‍ എന്നിവയും നടന്നു.

ഹര്‍ ഘര്‍ തീരംഗ പരിപാടിയുടെ ഭാഗമായി ദേശീയ പതാകകള്‍ തയ്യാറാക്കുക, ഫ്രീഡം വാള്‍ സജ്ജമാക്കുക, സമൂഹോദ്യാനം തയ്യാറാക്കല്‍ എന്നിവ സംഘടിപ്പിച്ച് സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. സ്വച്ഛത പക് വാഡ എന്ന പേരില്‍ ക്യാമ്പിംഗ് പരിസരവും വിദ്യാലയവും ശുചിയാക്കി. വൈവിധ്യമാര്‍ന്ന ക്ലാസുകള്‍, തനത് പ്രവര്‍ത്തനങ്ങള്‍ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.

ഇന്ന് നടക്കുന്ന സമാപന സമ്മേളനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സിജിത്ത് അധ്യക്ഷത വഹിക്കും.

വാര്‍ഡ് മെമ്പര്‍ ആര്‍.കെ. ഫെബിന്‍ ലാല്‍, പിടിഎ പ്രസിഡന്റ് സുധീരന്‍ എന്നിവരടങ്ങുന്ന സ്വാഗത സംഘ കമ്മിറ്റിയാണ് ക്യാമ്പിന് ആവശ്യമായ സഹായം ചെയ്തു കൊണ്ടിരിയ്ക്കുന്നത്. പ്രോഗ്രാം ഓഫിസര്‍ പി.കെ.ശാലിനിയാണ് ക്യാമ്പിനെ നിയന്ത്രിക്കുന്നത്.

പ്രിന്‍സിപ്പാള്‍ ടി.കെ.ഗോപി, ഹെഡ് മാസ്റ്റര്‍ ടി.ദേവാനന്ദന്‍, കെ.സി റിജുകുമാര്‍( എച്ച്എസ്സ്എസ്സ് സ്റ്റാഫ് സെക്രട്ടറി), സുജാത. കെ (സ്റ്റാഫ് സെക്രട്ടറി എച്ച്എസ്സ്), എന്‍. സിജു രാജ് (സീനിയര്‍ അസിസ്റ്റന്റ് ) എന്നിവരുടെയും സേവനങ്ങള്‍ ക്യാമ്പിന് എല്ലാ ദിവസങ്ങളിലും ലഭിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂര്‍ണ്ണ സഹകരണവും ക്യാമ്പിനു ലഭ്യമായിരുന്നു.

NN Kakkad Govt: Seven day Sahavasa camp at Higher Secondary School concluded today

Next TV

Related Stories
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 07:21 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

Oct 2, 2022 05:23 PM

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍...

Read More >>
മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Oct 2, 2022 03:21 PM

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ...

Read More >>
ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍

Oct 2, 2022 09:16 AM

ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍

ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍...

Read More >>
കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Oct 1, 2022 09:07 PM

കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു...

Read More >>
പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Oct 1, 2022 03:17 PM

പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

നടുവണ്ണൂര്‍ പഞ്ചായത്തില്‍ പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍...

Read More >>
Top Stories