---
title: "പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും    "
english_title: "The search for the young man who drowned in Pathankot has come to an end"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/625/the-search-for-the-young-man-who-drowned-in-pathankot-has-come-to-an-end"
published_at: "2021-10-01T10:37:00+05:30"
category: "Balussery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156987d5a801_NEW PIC.jpg"
keywords: []
---

# പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും    

> **Lead Summary:** **കോടഞ്ചേരി**: പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട തലശ്ശേരി സ്വദേശിയായ യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ അവസാനിപ്പിച്ചു. മഴമൂലവും, വെളിച്ചക്കുറവ് മൂലവുമാണ് തിരച്ചില്‍ നിര്‍ത്തിയത്.

## Article Content

**കോടഞ്ചേരി**: പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട തലശ്ശേരി സ്വദേശിയായ യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ അവസാനിപ്പിച്ചു. മഴമൂലവും, വെളിച്ചക്കുറവ് മൂലവുമാണ് തിരച്ചില്‍ നിര്‍ത്തിയത്.

ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് അറിയിച്ചു. തലശ്ശേരി പാറമ്മല്‍ സ്വദേശി നയിം ജാബിറിന് വേണ്ടിയാണ് തിരച്ചില്‍ നടത്തിയത്.

ഇതുവരെ ഈ വെള്ളചാട്ടത്തില്‍ 17 പേരെയാണ് കാണാതെയായത്.

കോടഞ്ചേരി സിഐ ജീവന്‍ ജോര്‍ജ്, എസ്‌ഐമാരായ സി.ജെ. ബെന്നി, സി.സി. സജു, എസ്പി സി.ഒ. ജിനേഷ് കുര്യന്‍, സിപി ഒ. സ്മിത്ത്‌ലാല്‍, മുക്കത്ത് നിന്നുമുള്ള ഫയര്‍ഫോഴ്‌സ് ടീം, പി.ഐ. ഷംസുദ്ദീന്‍ (എസ്റ്റിഓ), കെ. നാസര്‍ (സീനിയര്‍ ഫയര്‍ ഓഫീസര്‍), ഫയര്‍ ഫോഴ്സ് ഓഫീസര്‍മാരായ ആര്‍. മിഥുന്‍, മനുപ്രസാദ്, നജ്മുദ്ദീന്‍ ഇല്ലത്തൊടി , രജീഷ്, മഹേഷ്, അബ്ദുല്‍ ഷമീം, സെന്തില്‍ കുമാര്‍, തഹസില്‍ദാര്‍ സി. സുബൈര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.എം. നിസാമുദ്ദീന്‍, ഹെഡ് കോട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. ശ്രീധരന്‍ നെല്ലിപ്പൊയില്‍, വില്ലേജ് ഓഫീസര്‍ കെ. ശ്രീലത, ഫീല്‍ഡ് അസിസ്റ്റന്റ് ഉമറുല്‍ ഹാരിസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം സിവില്‍ ഡിഫന്‍സ് ടീം, എന്റെ മുക്കം സന്നദ്ധ സംഘടന, കര്‍മ്മസേന ഓമശേരി, പെരിവില്ലിയില്‍ നിന്നുള്ള റെസ്‌ക്യൂ ടീം, കോടഞ്ചേരി പഞ്ചായത്ത് ടാസ്‌ക് ഫോഴ്സ്, രാഹുല്‍ ബ്രിഗേഡ് എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/625/the-search-for-the-young-man-who-drowned-in-pathankot-has-come-to-an-end)