---
title: "എഫ്എസ്ഇടിഒ അത്തോളി ഏരിയ കമ്മറ്റി പ്രവര്‍ത്തകര്‍ സ്‌കൂള്‍ ശുചീകരിച്ചു"
english_title: "FSETO Atholi Area Committee workers cleaned the school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/6304/fseto-atholi-area-committee-workers-cleaned-the-school"
published_at: "2021-10-21T10:37:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6170f706978b0_WATERMARK.JPG"
keywords: []
---

# എഫ്എസ്ഇടിഒ അത്തോളി ഏരിയ കമ്മറ്റി പ്രവര്‍ത്തകര്‍ സ്‌കൂള്‍ ശുചീകരിച്ചു

> **Lead Summary:**  **അത്തോളി**: എഫ്എസ്ഇടിഒ അത്തോളി ഏരിയ കമ്മറ്റി പ്രവര്‍ത്തകര്‍ ജിഎല്‍പി സ്‌കൂള്‍ അത്തോളിയില്‍ ശുചീകരിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നര വര്‍ഷക്കാലത്തോളം അടഞ്ഞു കിടന്ന സ്‌കൂളുകള്‍ നവംബര്‍ 1 ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

## Article Content

 **അത്തോളി**: എഫ്എസ്ഇടിഒ അത്തോളി ഏരിയ കമ്മറ്റി പ്രവര്‍ത്തകര്‍ ജിഎല്‍പി സ്‌കൂള്‍ അത്തോളിയില്‍ ശുചീകരിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നര വര്‍ഷക്കാലത്തോളം അടഞ്ഞു കിടന്ന സ്‌കൂളുകള്‍ നവംബര്‍ 1 ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

അധ്യാപകരുടേയും ജീവനക്കാരുടേയും സംയുക്ത സംഘടന എഫ്എസ്ഇടിഒയുടെ അത്തോളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

കെഎസ്ടിഎ ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ എം. ജയകൃഷ്ണന്‍, എം. ഷീബ, കെജിഒഎ ജില്ലാ സെക്രട്ടറിയറ്റ് മെമ്പര്‍ വി.പി. ബാലകൃഷ്ണന്‍, എഫ്എസ്ഇടിഒ മേഖലാ പ്രസിഡണ്ട് ലിജു, എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സിലര്‍ ദിലീഷ്, പി.ബി. നിഷ, സുഹൈല്‍, സി. അഖിലേഷ്, പി. ശ്രീജ, കെ.പി. അനിത, എച്ച്എം ഇന്‍ചാര്‍ജ് പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/6304/fseto-atholi-area-committee-workers-cleaned-the-school)