കൂരാച്ചുണ്ട്: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തില്‍ ലോണ്‍, സബ്സിഡി, ലൈസന്‍സ് മേള എന്നിവ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യുസഫ് അദ്ധ്യയായി.
വാര്‍ഡ് മെംമ്പര്‍ സണ്ണി, അഖില്‍(കാനറാ ബാങ്ക് അത്തിയൊടി), അംബിക(കെജിബി കൂട്ടാലിട), ഹരി(ഫെഡറല്‍ ബാങ്ക് കൂരാച്ചുണ്ട്) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഒരു കുടുംബം ഒരു സംരംഭം പദ്ധതിയെ സംബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റഹീമുദ്ദീന് ക്ലാസ്സെടുത്തു.
ഏപ്രില്‍ മാസത്തിനുശേഷം സാങ്ങ്ഷന്‍ ആയ 8 MSME ലോണുകള്‍ മേളയില്‍ വച്ച് വിതരണം ചെയ്തു. ഒരു ഭവനം ഒരു സംരംഭം പദ്ധതിയുടെ അപേക്ഷകള്‍ സ്വീകരിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഒ.കെ അമ്മദ് മുഹമ്മദ് മിദ്ലാജ് നന്ദിയും പറഞ്ഞു.
Koorachund gram panchayat has started one lakh enterprises in a year