ഉള്ള്യേരി : ഉള്ള്യേരി പൊയില്‍ താഴെ കാറും സ്‌കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ ഒരാള്‍ കൂടി മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെ കൂടിയാണ് ഉള്ള്യേരി 19ാം മൈലിന് സമീപം അപകടം നടന്നത്.
അപകടത്തില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചിരുന്നു. സ്‌കുട്ടര്‍ യത്രക്കരനായ കൊയിലാണ്ടി കോതമംഗലം സ്വദേശി വിന്‍രൂപ് (30), കാവിലും പാറ സ്വദേശി വിപിന്‍ സുരേഷ്(28) എന്നിവരാണ് മരണപ്പെട്ടത്.
മൃതദേഹം മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണുള്ളത്. തുടര്‍ നടപടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് പൊലിസ് അധികൃതര്‍ അറിയിച്ചു.
കൊയിലാണ്ടി അഗ്‌നിരക്ഷാസേന പി.കെ. പ്രമോദിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.
Gr.ASTO കെ. പ്രദീപ് ,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സി. സിജിത്ത് ,സനല്‍രാജ് ,വി. വിഷ്ണു, ലിനീഷ്,നിതിന്‍ രാജ് ,സജിത്ത്,ഹോംഗാര്‍ഡ്മാരായ രാകേഷ്,സുജിത്ത്,സോമ കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
Ullyeri Accident; One more person died