ഉള്ള്യേരി: ലോക ഫോക്ക്‌ലോര്‍ ദിനത്തില്‍ പ്രശസ്ത തെയ്യം കലാകാരനും സംസ്ഥാന ഫോക്ക്‌ലോര്‍ അവാര്‍ഡ് ജേതാവുമായ ആര്‍.എം. നിധീഷിനെ ആദരിച്ചു.
തെയ്യം ആടയാഭാരണങ്ങളെ കുറിച്ച് അദ്ദേഹം കുട്ടികളോട് സംവദിച്ചു. സൈബര്‍ യുഗത്തില്‍ അതിവേഗം മുന്നേറുന്ന സമുഹ മനസ്സില്‍ നിന്നും നമ്മെ നാമാക്കിയ മിത്തുകളും വസ്തുക്കളും അന്യംനിന്നു പോവാതാരിക്കാന്‍ ഫോക്ക്‌ലോര്‍ ദിനങ്ങള്‍ ഉപകരിക്കുമെന്ന് തദവസരത്തില്‍ അദ്ദേഹം പറഞ്ഞു.
സ്‌കൗട്ട് ആന്റ് ഗൈഡ് ട്രൂപ് ലീഡര്‍മാരായ സി.കെ. നിവേദ്, റിഫ ഫാത്തിമ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു. എം. ആദിത്യന്‍ സ്‌നേഹോപഹാരം നല്‍കി.
സ്‌കൗട്ട് അധ്യാപകരായ പി. സതീഷ് കുമാര്‍ , പി. മോഹിന്ദ്, ഗൈഡ് ക്യാപ്റ്റന്‍ വി.സി. റീന , കെ.എം. രതിദേവി, എസ്. ബിന്‍സി , ഫൗസിയ നസീര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Palora Scouts and Guides Tribute to Theyam Artist