---
title: "റനമോള്‍ ഹാപ്പി; ചേര്‍ത്തുനിര്‍ത്തി അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി എംപി"
english_title: "Ranamol Happy; Rahul Gandhi MP congratulates"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/645/ranamol-happy-rahul-gandhi-mp-congratulates"
published_at: "2021-10-01T12:10:00+05:30"
category: "Balussery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156b092dd067_NEW PIC.jpg"
keywords: []
---

# റനമോള്‍ ഹാപ്പി; ചേര്‍ത്തുനിര്‍ത്തി അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി എംപി

> **Lead Summary:** **മുക്കം:** നീന്തലില്‍ വിസ്മയം തീര്‍ത്ത മൂന്നു വയസുകാരി റനമോളെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി എംപി.

## Article Content

**മുക്കം:** നീന്തലില്‍ വിസ്മയം തീര്‍ത്ത മൂന്നു വയസുകാരി റനമോളെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി എംപി.

പുഴയൊഴുക്കിനെ അതിജീവിച്ച് നീന്തിത്തുടിക്കുന്ന റന ഫാത്തിമയെന്ന കൊച്ചു മിടുക്കിയുടെ വൈറല്‍വീഡിയോ കണ്ടതിനെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി റനമോളെ കാണാനെത്തിയത്.

പുല്‍പ്പറമ്പിലെ സായാഹ്നം വിശ്രമകേന്ദ്രം ഉദ്ഘാടന ചടങ്ങിലേക്ക് പ്രത്യേക ക്ഷണിതാക്കളായാണ് റനയും ഉമ്മയും വല്യുമ്മ റംല മനാഫുമടങ്ങുന്ന കുടുംബാംഗങ്ങള്‍ എത്തിയത്. റനയെ നീന്തല്‍ പഠിപ്പിച്ച ഗുരുനാഥ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അനുമോദനം ഏറ്റുവാങ്ങാന്‍ സാധിച്ച സന്തോഷത്തിലാണ് വല്യുമ്മ. രാഹുല്‍ഗാന്ധി എംപിയെ തൊട്ടടുത്ത് നേരില്‍ കണ്ട വിസ്മയവും അവരിലുണ്ടായിരുന്നു.

ഇതിനൊക്കെ സാക്ഷിയായി ക്യാമറക്കണ്ണുമായി റഫീഖ് തോട്ടുമുക്കം എന്ന മാധ്യമ പ്രവര്‍ത്തകനായ റനയുടെ പിതാവുമുണ്ടായിരുന്നു. മകള്‍ക്ക് ലഭിച്ച അംഗീകാരത്തിന്റെ സന്തോഷം ഒപ്പിയെടുക്കാന്‍ സാധിച്ച നിര്‍വൃതിയിലായിരുന്നു റഫീഖ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/645/ranamol-happy-rahul-gandhi-mp-congratulates)