കാറ്റുള്ള മല ടൂറിസം കേന്ദ്രത്തില്‍ വാച്ച് ടവര്‍ നിര്‍മാണം പുരോഗമിക്കുന്നു

കാറ്റുള്ള മല ടൂറിസം കേന്ദ്രത്തില്‍ വാച്ച് ടവര്‍ നിര്‍മാണം പുരോഗമിക്കുന്നു
Oct 22, 2021 10:56 AM | By Balussery Editor

 കൂരാച്ചുണ്ട്: കാറ്റുള്ള മല ടൂറിസം കേന്ദ്രത്തില്‍ വാച്ച് ടവര്‍ നിര്‍മാണം പുരോഗമിക്കുന്നു. കോട്ടൂര്‍, പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിട്ടുന്ന മലയോര മേഖലയായ നമ്പികുളം, കാറ്റുള്ളമല കേന്ദ്രീകരിച്ച് 1.5 കോടിയുടെ ടൂറിസം പദ്ധതി വികസന പദ്ധതികളാണ് നടന്നു വരുന്നത്.

സമുദ്രനിരപ്പില്‍നിന്ന് 2400 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നമ്പികുളം കാറ്റുള്ള മലയില്‍ പേരിനെ അന്വര്‍ഥമാക്കും വിധം സദാ സമയവും ശക്തമായ കാറ്റുള്ള പ്രദേശമാണ്. കോടമഞ്ഞ് മൂടിക്കിടക്കുന്ന ഇവിടം കൊടൈക്കനാലിന്റെ പ്രകൃതി സൗന്ദര്യമാണ് പകര്‍ന്നു തരുന്നത്. ഇവിടുത്തെ വ്യൂ പോയന്റിനോടനുബന്ധിച്ചാണ് വാച്ച്ടവര്‍ പണിയുന്നത്.

പെരുവണ്ണാമൂഴി റിസര്‍വോയര്‍ കാഴ്ചയും പടിഞ്ഞാറ് അറബിക്കടലിന്റെ വിദൂര കാഴ്ചയും ഇവിടെ നിന്ന് ദൃശ്യമാകും. ഒരു കാലത്ത് ജില്ലയിലെ പ്രധാന പൊലീസ് വയര്‍ലസ് സ്‌റ്റേഷന്‍ ഇവിടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇടിമിന്നലേറ്റ പൊലീസുകാരന്‍ മരിച്ചതോടെയാണ് വയര്‍ലസ് കേന്ദ്രം ഇവിടെനിന്നു മാറ്റിയത്.

കൂരാച്ചുണ്ട് റോഡിലെ എരപ്പാന്‍തോടില്‍ നിന്ന് ആറു കി.മി. മലകയറി വേണം ഇവിടെ എത്താന്‍ ഇവിടേക്കുള്ള റോഡ് നവീകരിക്കാനും പദ്ധതിയുണ്ട്. ടൂറിസം വികസനത്തിന്റെ ഭാഗമായി ടോയ്‌ലറ്റ്, കഫറ്റീരിയ, ഇരിപ്പിടം, വിശ്രമകേന്ദ്രം എന്നിവയും നിര്‍മിക്കും.

Construction of the Watch Tower is in progress at the Windy Mountain Tourism Center

Next TV

Related Stories
മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

May 24, 2022 02:58 PM

മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

'തകരുന്ന കേരളം വളരുന്ന ഫാഷിസം' എന്ന പ്രമേയത്തില്‍ ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന...

Read More >>
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

May 24, 2022 02:31 PM

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക...

Read More >>
കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

May 24, 2022 01:01 PM

കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

കലാ-സാഹിത്യ രംഗത്ത് ആഴത്തിലുള്ള പഠനവും ഈ മേഖലയില്‍ താല്പര്യമുള്ള പുതു തലമുറക്ക്...

Read More >>
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

May 24, 2022 11:40 AM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

പുതിയ അധ്യയന വര്‍ഷത്തെ മുന്നൊരുക്കമായി ഒന്‍പതാം തരത്തില്‍ നിന്നും...

Read More >>
ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

May 24, 2022 10:49 AM

ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

കോഴിക്കോട് ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി...

Read More >>
Top Stories