തെരുവ് നായക്ക് തണലായി ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍

 തെരുവ് നായക്ക് തണലായി ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍
Oct 22, 2021 11:39 AM | By Balussery Editor

 പൂനൂര്‍: പൂനൂര്‍ ടൗണില്‍ കാലൊടിഞ്ഞ് ദിവസങ്ങളായി ദുരിതമനുഭവിക്കുന്ന തെരുവ് നായക്ക് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ തുണയായി. പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് കൂട്ടായ്മ പാലക്കാട് നടത്തുന്ന സംരക്ഷണ കേന്ദ്രത്തിലേക്കാണ് നായയെ കൊണ്ട് പോയത്.

സര്‍ക്കാര്‍ സംവിധാനത്തില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ നല്‍കാന്‍ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് സംരക്ഷണ കേന്ദ്രത്തിലെത്തിക്കാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് മാരക രോഗങ്ങള്‍, അപകടങ്ങള്‍ എന്നിവ മൂലം പ്രയാസത്തിലായ നൂറുക്കണക്കിന് നായകള്‍ക്ക് നിലവില്‍ പീപ്പിള്‍സ് ഫോര്‍ അനിമല്‍ കൂട്ടായ്മ പാലക്കാട് സംരക്ഷണമൊരുക്കുന്നുണ്ട്.

ഇതിനെ പാലക്കാട്ടേക്ക് എത്തിക്കുന്നതിനും അവിടെ ചികിത്സ നല്‍കുന്നതിനുമുള്ള ചെലവിലേക്ക് 7500 രൂപ പൂനൂരിലെ വ്യാപാര സ്ഥാപനങ്ങളായ അന്നപൂര്‍ണ്ണ സൂപ്പര്‍ മാര്‍ക്കറ്റ്, നിബ്രാസ് ഹോട്ടല്‍, സക്കീര്‍ കാര്‍ വര്‍ക്ഷോപ്പ്, മണിലാല്‍ ഇന്‍ഡസ്ട്രീസ്, സമാറ ഗോള്‍ഡ്, കലിക്കറ്റ് ഗോള്‍ഡ്, ലിം മാസ് ഇലക്ട്രിക്കല്‍സ്, റോയല്‍ ബിഗ് മാര്‍ട്ട്, റൂബി സൂപ്പര്‍ മാര്‍ക്കറ്റ്, റെഡ് ടാഗ്, ഡഗ മെഡിക്കല്‍സ്, ജനത മുജീബ്, സംസം ബേക്കറി, പൂനൂര്‍ ക്ലിനിക്ക് ഷമീം, ഓപ്പണ്‍ മെഡിസിന്‍, പൂനൂര്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍, പൂനൂര്‍ പോളി ക്ലിനിക്, ഗള്‍ഫ് ബസാര്‍, കാവേരി മെറ്റല്‍സ്, പൂനൂര്‍ ബേക്കറി എന്നിവര്‍ ചേര്‍ന്ന് സംഭാവന നല്‍കി.

ഹല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഡിസാസ്റ്റര്‍ മാനേജ്മന്റ് ടീം ചെയര്‍മാന്‍ കെ. അബ്ദുല്‍ മജീദ്, കണ്‍വീനര്‍ ശംസുദ്ധീന്‍ എകരൂല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

The Health Care Foundation shaded the street dog

Next TV

Related Stories
ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

Apr 25, 2024 04:15 PM

ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

വിയറ്റ്‌നാമില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്...

Read More >>
ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

Apr 25, 2024 03:52 PM

ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന...

Read More >>
#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Apr 25, 2024 11:40 AM

#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി...

Read More >>
തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

Apr 25, 2024 08:08 AM

തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ മുന്നണി നേതാക്കളും പൊലിസും, കേന്ദ്ര സേനയും സ്ഥലത്ത് ക്യാമ്പ്...

Read More >>
വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

Apr 25, 2024 07:53 AM

വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

സംസ്ഥാനത്ത് നാളെ (വെള്ളിയാഴ്ച) വിധിയെഴുതുന്നത് 2,7749,159 വോട്ടർമാർ....

Read More >>
താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

Apr 24, 2024 07:59 AM

താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

ലോകസഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിന് വോട്ട്...

Read More >>
Top Stories