കോഴിക്കോട്: വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെയും വലതുപക്ഷ വല്ക്കരണത്തിനെതിരെയുമുള്ള ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ജില്ലയില്‍ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് മൂന്നുമണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ സുനില്‍ പി. ഇളയിടം നിര്‍വഹിക്കും. സ്വാഗതസംഘ രൂപീകരണ യോഗം സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാനായി ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദിനെയും കണ്‍വീനറായി വി. വസീഫിനെയും ട്രഷററായി എല്‍.ജി. ലിജീഷിനെയും തെരഞ്ഞെടുത്തു.
പി. നിഖില്‍, പി. ഷിജിത്ത്, കെ. ദാമോദരന്‍, പിങ്കി പ്രമോദ് എന്നിവര്‍ വൈസ് ചെയര്മാന്മാരായും പി.സി. ഷൈജു, ടി. അതുല്‍, കെ. അരുണ്‍, സിനാന് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു. കലാ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. യോഗത്തില്‍ ജില്ലാ സെക്രട്ടറി വി. വസീഫ്, പ്രസിഡന്റ് എല്‍.ജി. ലിജീഷ്, ട്രഷറര്‍ പി.സി. ഷൈജു, ടി. അതുല്‍, സിനാന് എന്നിവര്‍ സംസാരിച്ചു.
Secular Youth Fest district level inauguration on November 1