കൊയിലാണ്ടി: കൃഷിശ്രീ കാര്‍ഷിക സംഘത്തിന്റെ നേതൃത്വത്തില്‍ വിയ്യൂരില്‍ നവരനെല് കൃഷി ആരംഭിച്ചു. കേരളത്തില്‍ പരമ്പരാഗതമായ രീതിയില്‍ കൃഷിചെയ്തുവരുന്ന ഔഷധഗുണമുള്ള നെല്ലിനമാണ് നവര. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം യൗവ്വനം നിലനിര്‍ത്തുന്നതിനായി യവനമുനി ഉപദേശിച്ച അപൂര്‍വ്വ ധാന്യമാണ് എന്ന് കരുതപ്പെടുന്നു.
ഇത് നവര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. ഒരു പാട് പരിചരണം വേണ്ടയിനമാണിത്. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ്കമ്മറ്റി ചെയര്മാന് ഇ.കെ. അജിത്ത്, കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സുനില്‍കുമാര്‍ കൗണ്‍സിലര്‍മാരായ ലിന്‍സി മരക്കാട്ട് പുറത്ത്, ഷീബ അരീക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഞാറ് നടീല്‍കര്‍മ്മം നിര്‍വ്വഹിച്ചു.
ചടങ്ങിന് രാജഗോപാലന്‍ സ്വാഗതം പറഞ്ഞു. പ്രമോദ് രാരോത്ത്, ഷിജു, ഹരീഷ് പ്രഭാത് എന്നിവര്‍ നേതൃത്വം നല്കി
Krishisree Karshika Sangham started paddy cultivation