ഉമ്മുകുല്‍സു കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

ഉമ്മുകുല്‍സു കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
Oct 22, 2021 01:40 PM | By Balussery Editor

 ബാലുശ്ശേരി : ഉമ്മുകുല്‍സു കൊലക്കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് താജുദ്ദീനെ വീര്യമ്പ്രത്തെ സുഹൃത്തിന്റെ വാടകവീട്ടിലും നന്മണ്ടയിലെ പെട്രോള്‍ പമ്പിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. കഠിനമായ ശാരീരിക പീഡനത്തിനുശേഷം മരണാസന്നയായ ഉമ്മുകുല്‍സുവിനെ ഈ വീട്ടിലെത്തിച്ചാണ് താജുദ്ദീന്‍ കടന്നുകളഞ്ഞത്.

കൊലചെയ്യപ്പെട്ട ദിവസം ഉമ്മുകുല്‍സുവിനെ മലപ്പുറത്തേക്ക് കൊണ്ടുപോയ കാറില്‍ ഈ പെട്രോള്‍ പമ്പില്‍ നിന്നാണ് ഇന്ധനം നിറച്ചത്. റിമാന്‍ഡിലുള്ള ഇയാളെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍വാങ്ങിയാണ് പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. അടുത്തദിവസങ്ങളില്‍ വെന്നിയൂരില്‍ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലും കാര്‍ വാടകയ്‌ക്കെടുത്ത കല്പകഞ്ചേരിയിലെ വീട്ടിലും കൊണ്ടുപോകും.

ഇന്നലെ താജുദ്ദീനുമായി പൊലീസ് തെളിവെടുപ്പിനെത്തുമ്പോള്‍ പ്രതിയെ കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. തുടക്കത്തില്‍ ശാന്തനായിരുന്ന ഇയാള്‍ തിരിച്ചു പോകുമ്പോള്‍ ആകെ അസ്വസ്തനായിരുന്നു. താജുദ്ദീന്‍ ഉമ്മുകുല്‍സുവിനെ ക്രൂരമായ ശാരീരികപീഡനത്തിന് ഇരയായായതിന്റെ പാടുകള്‍ ചുണ്ടിലും മുഖത്തും ശരീരത്തിലാകെയും കാണാന്‍ കഴിയും, മുറിപ്പാടുകള്‍ക്കുപുറമേ തുടയില്‍ ആഴത്തില്‍ കടിയേറ്റ പാടുമുണ്ട്. പല്ലിന്റെ പാടുകള്‍ താജുദ്ദീന്റേതാണെന്ന് സ്ഥിരീകരിക്കാനുള്ള ഓഡന്റോളജി ടെസ്റ്റിനും ഫൊറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കുമെന്ന് ബാലുശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാര്‍ പറഞ്ഞു.

താജുദ്ദീന്റെ പിതാവിന്റെ ഉള്‍പ്പെടെ ആറുപേരുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനുമുന്നില്‍ രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതിതേടുമെന്നും പൊലീസ് അറിയിച്ചു.

Umm Kulsu murder case accused brought to evidence

Next TV

Related Stories
മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

Dec 6, 2021 10:45 AM

മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

കൃഷി വിജ്ഞാന കേന്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം...

Read More >>
മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

Dec 5, 2021 04:20 PM

മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു....

Read More >>
വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

Dec 5, 2021 03:23 PM

വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് തുണയായി മുക്കം നഗരസഭാ ചെയര്‍മാനും സന്നദ്ധപ്രവര്‍ത്തകരും....

Read More >>
ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

Dec 5, 2021 02:57 PM

ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ശാക്തീകരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്‍...

Read More >>
ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

Dec 5, 2021 01:13 PM

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കുതിപ്പില്‍ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി പണിത കെട്ടിട സമുച്ചയം പൊതുമരാമത്ത്,...

Read More >>
പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

Dec 5, 2021 12:12 PM

പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ടീയ വിശദീകരണ പൊതുയോഗം പികെഎസ്സ് ജില്ലാ സെക്രട്ടറി സി.എം. ബാബു ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories