ചക്കിട്ടപാറ: സ്റ്റാര്‍സ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ സ്റ്റാര്‍സ് റെസ്ക്യു ടീമിന് തുടക്കം കുറിച്ചു. 32 പേരടങ്ങുന്ന ടീമിന് കൃത്യമായ പരിശീലനം നല്കി പഞ്ചായത്തിന്റെ അകത്തും പുറത്തുമുള്ള ഏതൊരു ദുരന്ത പ്രശ്നങ്ങളിലും ഇടപെട്ട് പ്രവര്‍ത്തിക്കുന്നതിനായി സജ്ജമാക്കിയ ടീമാണ് സ്റ്റാര്‍സ്.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍സ് ഡയറക്ടര്‍ ഫാദര്‍ ജോസ് പ്രകാശ് അദ്ധ്യക്ഷനായി. ബിജു കക്കയം, തങ്കച്ചന് കുമ്പയ്ക്കല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ചടങ്ങില്‍ ടീം അംഗങ്ങള്‍ക്ക് യൂണിഫോം വിതരണവും നടന്നു.
തുടര്‍ന്ന് ചെമ്പനോട അങ്ങാടി പരിസരവും വില്ലേജ് ഓഫീസ് പരിസരവും വൃത്തിയാക്കുകയും ചെയ്തു. കൂടാതെ മഴയത്ത് വീട് തകര്‍ന്ന് പോയ ചെമ്പനോടയുള്ള മോഹനന് എളമ്പിനാ പുരയിടത്തില്‍ എന്നയാളുടെ തകര്‍ന്ന വീടിന്റെ ഓടുകള്‍ മുഴുവന്‍ മാറ്റിവയ്ക്കുകയും ചെയ്തു.
എല്ലാ മാസവും രണ്ടാം ശനിയാഴ്ച മീറ്റിംങ് കൂടാനും, ടീമിന് നല്ല പരിശീലനം കൊടുക്കുവാനും, പഞ്ചായത്തില്‍ ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യാനുമുള്ള തീരുമാനവും എടുത്തു.
ready; Chakkittapara gram panchayat about the start of STARS rescue team