കേരളത്തിന്റെ ഇരട്ടസ്വര്‍ണം; മലയോരത്തിന് അഭിമാനം

കേരളത്തിന്റെ ഇരട്ടസ്വര്‍ണം; മലയോരത്തിന് അഭിമാനം
Oct 1, 2021 02:30 PM | By Balussery Editor

 തിരുവമ്പാടി: ന്യൂഡല്‍ഹിയില്‍ നടന്ന പ്രഥമ അണ്ടര്‍ 23 ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഇരട്ടസ്വര്‍ണം നേടിയപ്പോള്‍ മലയോരത്തിന് അത് അഭിമാന നിമിഷമായി.

വനിതകളുടെ നൂറു മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജ് ബികോം. അവസാനവര്‍ഷ വിദ്യാര്‍ഥിനി അപര്‍ണ റോയ് പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ മിന്നും താരമാണ്. കോച്ച് ടോമി ചെറിയാന്റെ ശിഷ്യയാണ് അപര്‍ണ റോയ്. കൂടരഞ്ഞി ഓവേലില്‍ റോയ്-മേരി ദമ്പതിമാരുടെ മകളാണ് അപര്‍ണ.

എല്‍പി സ്‌കൂളില്‍ പഠിക്കുന്ന നാളിലേ സ്‌പോര്‍ട്സ് അക്കാദമിയില്‍ പരിശീനത്തിന് പോകാറുണ്ടായിരുന്നതായി പിതാവ് വേനപ്പാറ ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കൂടിയായ റോയ് ഓവേലില്‍ പറഞ്ഞു.

മാതാവ് പി.ജെ. മേരി മുന്‍ കായികതാരംകൂടിയാണ്. കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂള്‍ അധ്യാപികയായ ഇവരുടെ പ്രചോദന തണലിലാണ് ഏക മകള്‍ അപര്‍ണയുടെ താരോദയം.

കഴിഞ്ഞ ആഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ ഓപ്പണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അപര്‍ണ വെള്ളി മെഡല്‍ നേടിയിരുന്നു. കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യന്‍സ് എല്‍പി, പുന്നക്കല്‍ വിളക്കാംതോട് യുപി, പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം. ബെംഗളൂരുവില്‍ റെയില്‍വേ ഉദ്യോഗസ്ഥനായ അര്‍ജുന്‍ റോയ് സഹോദരനാണ്.

Kerala's double gold; Proud moment of malanad

Next TV

Related Stories
Top Stories