---
title: "സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കര്‍മ്മ സമിതി രൂപീകരിച്ചു "
english_title: "An action committee was formed in connection with the opening of the school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/6797/an-action-committee-was-formed-in-connection-with-the-opening-of-the-school"
published_at: "2021-10-23T15:03:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6173d73ba134a_WATERMARK.JPG"
keywords: []
---

# സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കര്‍മ്മ സമിതി രൂപീകരിച്ചു 

> **Lead Summary:** **അത്തോളി**: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി വേളൂര്‍ ജിഎംയുപി സ്‌കൂളില്‍ കര്‍മ്മ സമിതി രൂപീകരിച്ചു.

## Article Content

**അത്തോളി**: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി വേളൂര്‍ ജിഎംയുപി സ്‌കൂളില്‍ കര്‍മ്മ സമിതി രൂപീകരിച്ചു.

ഭാരവാഹികളായി അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രന്‍, കര്‍മ്മ സമിതി ചെയര്‍മാനായി ഗ്രാമപഞ്ചായത്ത് അംഗം ഫൗസിയ ഉസ്മാന്‍, വൈസ് ചെയര്‍മാനായി എച്ച്എം ഇന്‍ചാര്‍ജ് എന്‍.വി. മിനി, ജോയിന്റ് കണ്‍വീനറായി പിടിഎ പ്രസിഡന്റ് അഷറഫ് ചീടത്തില്‍ എന്നിവരെ തെരെഞ്ഞെടുത്തു.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.എം. സരിത, അത്തോളി പോലീസ് സ്റ്റേഷന്‍ എസ്‌ഐ വി.പി. വിജയന്‍, എ.പി, പി. ശ്രീലത, ഷിബു ഇടവന, കെ. രാജു, വി. ലിജു, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/6797/an-action-committee-was-formed-in-connection-with-the-opening-of-the-school)