വെങ്ങളം: ഗ്യാസ് ടാങ്കറിന് പുറകില്‍ ഗുഡ്സ് ഓട്ടോ ഇടിച്ചു ഡ്രൈവര്‍ കുടുങ്ങി. ഇന്ന് രാവിലെ 5.20 മണിയോടെ വെങ്ങളം ജംഗ്ഷന് സമീപം ആണ് അപകടം ഉണ്ടായത്.
കാവുംവട്ടം സ്വദേശി ഇസ്മായില്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തു. കാര്യമായ പരിക്കുകളില്ലാതെ ഇയാള്‍ രക്ഷപ്പെട്ടു.
കൊയിലാണ്ടി അഗ്നിരക്ഷാസേന ഉടന്‍ സംഭവ സ്ഥലത്തെത്തി. എസ്എഫ്ആര്‍ഒ സജിചാക്കോ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
road accident in vengalam koyilandy