---
title: "ലഹരിക്കെതിരെ ഡിവൈഎഫ്ഐ ജനകീയ കവചം"
english_title: "Campaign under the auspices of DYFI Narikuni Block Committee against increasing drug use"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/69270/campaign-under-the-auspices-of-dyfi-narikuni-block-committee-against-increasing-drug-use"
published_at: "2022-09-19T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63281e9c971f1_1az.jpg"
keywords: []
---

# ലഹരിക്കെതിരെ ഡിവൈഎഫ്ഐ ജനകീയ കവചം

> **Lead Summary:** ** ബാലുശ്ശേരി:** വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഇതിന്‍റെ ജനകീയ കവചം എന്ന പേരിൽ ജനകീയ കൂട്ടയ്മ സംഘടിപ്പിച്ചു.

## Article Content

** ബാലുശ്ശേരി:** വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഇതിന്‍റെ ജനകീയ കവചം എന്ന പേരിൽ ജനകീയ കൂട്ടയ്മ സംഘടിപ്പിച്ചു.

നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് കെ.കെ. ഷിബിൻ ലാൽ അധ്യക്ഷനായി.

കോഴിക്കോട് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ എം. സുഗുണൻ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. സുനിൽ കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.എം നീനു, കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എം. ഷാജി, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത്, കാക്കൂർ ഇൻസ്പെക്ടർ ഒാഫ് പൊലീസ് ഐ.പി. സനൽരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷിഹാന രാരപ്പൻകണ്ടി, നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകന്‍ അബൂബക്കർ സിദ്ധീഖ്, ഡിവൈഎഫ്ഐ നന്മണ്ട സൗത്ത് മേഖല സെക്രട്ടറി സുചീന്ദ്ര കുമാർ തുടങ്ങിയവര്‍ സംസാരിച്ചു.

ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് സെക്രട്ടറി വി.കെ. വിവേക് സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്ലോക്ക് ട്രഷറർ ഒ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ വെച്ച് ലഹരി വിരുദ്ധ ജാഗ്രത സമിതിയും രൂപികരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/69270/campaign-under-the-auspices-of-dyfi-narikuni-block-committee-against-increasing-drug-use)