---
title: "ബാലുശ്ശേരി തൂര്‍ത്തവയലില്‍ കരനെൽ കൃഷിയുടെ വിളവെടുത്തു"
english_title: "Harvesting of rice paddy in Balussery Thorthavayal"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/69499/harvesting-of-rice-paddy-in-balussery-thorthavayal"
published_at: "2022-09-20T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632972f8542b0_1nell.jpg"
keywords: []
---

# ബാലുശ്ശേരി തൂര്‍ത്തവയലില്‍ കരനെൽ കൃഷിയുടെ വിളവെടുത്തു

> **Lead Summary:** **ബാലുശ്ശേരി**: ബാലുശ്ശേരി തൂര്‍ത്തവയലില്‍ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മൂന്നാം വാർഡിലെ കർഷകനും പൊതു പ്രവർത്തകനുമായ പി.പി രവി കൃഷി ചെയ്ത കരനെല്‍ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്.

## Article Content

**ബാലുശ്ശേരി**: ബാലുശ്ശേരി തൂര്‍ത്തവയലില്‍ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മൂന്നാം വാർഡിലെ കർഷകനും പൊതു പ്രവർത്തകനുമായ പി.പി രവി കൃഷി ചെയ്ത കരനെല്‍ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്.

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മൂന്നാം വാർഡ് മുല്ലോളിത്തഴെ തൂർത്ത വയലിൽ 40 സെന്‍റ് സ്ഥലത്താണ് മൂപ്പ് കുറഞ്ഞ ഹൃസ്വ ഇനം നെല്ല് കൃഷിചെയ്തത്.

ബാലുശ്ശേരി കൃഷിഭവന്‍റെ സഹകരണത്തോടെ നടത്തിയ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം വിജേഷ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശുഭശ്രീ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അസൈനാർ എമ്മച്ചംകണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.ബി സബിത, കൃഷി അസി: ഷിനിജ, വാർഡ് കൺവീനർ യൂസഫ്, പി.പി. ചന്ദ്രൻ, ടി.എം ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/69499/harvesting-of-rice-paddy-in-balussery-thorthavayal)