---
title: "സീതി സാഹിബ് അക്കാദമിയ പാഠശാലക്ക് തുടക്കം കൂറിച്ചു"
english_title: "Siti Sahib Academia started the school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/69757/siti-sahib-academia-started-the-school"
published_at: "2022-09-21T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632abfeaa666a_SEETHI.jpg"
keywords: []
---

# സീതി സാഹിബ് അക്കാദമിയ പാഠശാലക്ക് തുടക്കം കൂറിച്ചു

> **Lead Summary:** ** കട്ടിപ്പാറ** : മുസ്ലിം യൂത്ത് ലീഗ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി സീതി സാഹിബ് അക്കാദമിയ പാഠശാലക്ക് തുടക്കം കൂറിച്ചു.

## Article Content

** കട്ടിപ്പാറ** : മുസ്ലിം യൂത്ത് ലീഗ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി സീതി സാഹിബ് അക്കാദമിയ പാഠശാലക്ക് തുടക്കം കൂറിച്ചു.

മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം. നസീഫ് പാഠശാല ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷംസീര്‍ കക്കാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു.

ആദ്യ സെഷനില്‍ യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ ഒ.കെ. ഇസ്മായില്‍, രണ്ടാം സെഷനില്‍ മണ്ഡലം സെക്രട്ടറി അര്‍ഷാദ് കിഴക്കോത്ത് എന്നിവര്‍ സംസാരിച്ചു.

മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷാഫി സക്കരിയ സംബന്ധിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അസ്ലം കട്ടിപ്പാറ സ്വാഗതവും  ട്രഷറര്‍ നാസര്‍ ചമല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/69757/siti-sahib-academia-started-the-school)