അംബേദ്ക്കര്‍ ഗ്രാമം പദ്ധതി: നിര്‍മ്മല്ലൂര്‍ കോട്ടക്കുന്ന് കോളനി നവീകരണത്തിനായ് 1 കോടി രൂപ

അംബേദ്ക്കര്‍ ഗ്രാമം പദ്ധതി: നിര്‍മ്മല്ലൂര്‍ കോട്ടക്കുന്ന് കോളനി നവീകരണത്തിനായ് 1 കോടി രൂപ
Sep 22, 2022 10:03 PM | By RANJU GAAYAS

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിലെ നിര്‍മ്മല്ലൂര്‍ കോട്ടക്കുന്ന് എസ്.സി കോളനി നവീകരിക്കുന്നതിന് അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ 1 കോടി രൂപ അനുവദിച്ചു. കോളനിയില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോളനി നിവാസികളുട യോഗം ചേര്‍ന്നു.

എം.എല്‍ എ അഡ്വ. കെ.എം സച്ചിന്‍ ദേവ് യോഗം ഉദ്ഘാടനം ചെയതു. പദ്ധതി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കണമെന്നും പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

കോളനിയിലേക്കുള്ള റോഡുകള്‍, തെരുവ് വിളക്ക്, സാംസ്‌കാരിക നിലയം, ഫുട്പാത്ത് നിര്‍മ്മാണം തുടങ്ങിയ നിദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു വന്നു. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ 17, 18 വാര്‍ഡുകളില്‍ വ്യാപിച്ചുകിടക്കുന്ന കോട്ടക്കുന്ന് കോളനിയില്‍ 61 എസ്.സി കുടുംബങ്ങളും, 30 ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളും ഉണ്ട്.

പദ്ധതി നിര്‍വ്വഹണ ചുമതല സ്റ്റേറ്റ് നിര്‍മ്മിക്കാണ്. കോളിനിയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തി മോണിറ്ററിംഗ് നടത്തുന്നതിനായി കമ്മറ്റി രൂപീകരിച്ചു.

യോഗത്തില്‍ പനങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വല്‍സന്‍ തറോല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റംല മാടം വള്ളി, ബാലുശ്ശേരി പട്ടികജാതി വികസന ആഫീസര്‍ എ.ജീ സിബി, സുനീര്‍ അമ്മദ്, ഇ.വി ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.

Ambedkar Village Project: 1 Crore for Upgradation of Nirmallur Kottakunn Colony

Next TV

Related Stories
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 07:21 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

Oct 2, 2022 05:23 PM

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍...

Read More >>
മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Oct 2, 2022 03:21 PM

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ...

Read More >>
ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍

Oct 2, 2022 09:16 AM

ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍

ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍...

Read More >>
കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Oct 1, 2022 09:07 PM

കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു...

Read More >>
പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Oct 1, 2022 03:17 PM

പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

നടുവണ്ണൂര്‍ പഞ്ചായത്തില്‍ പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍...

Read More >>
Top Stories