ഉള്ളിയേരി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം എന്ന സന്ദേശത്തോടെ റൈഡ് ഫോര്‍ യൂണിറ്റി ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഫ്‌ളാളാഗ് ഓഫ് ചെയ്തു. ആര്‍എസ്എസിനെതിരെ കോണ്‍ഗ്രസ് പോരാടുമ്പോള്‍ വിഷമിക്കുന്നത് സിപിഎമ്മാണെന്ന് അദ്ദേഹം പറഞ്ഞു. ജാഥാ നായകന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിന്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറിമാരായ എം. ധനീഷ് ലാല്‍, വി.പി. ദുല്‍ഖിഫില്‍, ഒ. ശരണ്യ, കെപിസിസി അംഗം കെ. രാമചന്ദ്രന്‍, ടി. ഗണേശ് ബാബു, എടാടത്ത് രാഘവന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ്, ശ്രീധരന്‍, സബിജിത്ത് ഉള്ളിയേരി, സുഫിയാന്‍ ചെറുവാടി, ബവീഷ് ചേളന്നൂര്‍, വൈശാഖ് കണ്ണോറ, മുജീബ് പുറായില്‍, ഉഷേശ്വരി ശാസ്ത്രി, ശ്രീയേഷ് ചെലവൂര്‍ എന്നിവര്‍ സംസാരിച്ചു.
Youth Congress organized Ride for Unity bike rally ulliyeri