---
title: "പോഷന്‍ മാ പോഷകാഹാരമാസാചരണം 2022 : ബാലുശ്ശേരി പഞ്ചായത്ത് തല പോഷകാഹാര പ്രദര്‍ശനം"
english_title: "Panchayat level nutrition exhibition was conducted as part of 'Potion Ma' Nutrition Month Celebration 2022"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/71056/panchayat-level-nutrition-exhibition-was-conducted-as-part-of-potion-ma-nutrition-month-celebration-2022"
published_at: "2022-09-27T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332acc5eb1e0_POSHAN_MAHH1.jpg"
keywords: []
---

# പോഷന്‍ മാ പോഷകാഹാരമാസാചരണം 2022 : ബാലുശ്ശേരി പഞ്ചായത്ത് തല പോഷകാഹാര പ്രദര്‍ശനം

> **Lead Summary:** ** ബാലുശ്ശേരി**: ബാലുശ്ശേരി ഗ്രാമ പഞ്ചായത്തില്‍ വനിതാ ശിശു വികസന പദ്ധതി വകുപ്പ് സപ്തംബര്‍ ഒന്നു മുതല്‍ 30 വരെ പോഷന്‍ മാ പോഷകാഹാരമാസാചരണം 2022 ന്റെ ഭാഗമായി പഞ്ചായത്ത് തല പോഷകാഹാര പ്രദര്‍ശനം നടത്തി.

## Article Content

** ബാലുശ്ശേരി**: ബാലുശ്ശേരി ഗ്രാമ പഞ്ചായത്തില്‍ വനിതാ ശിശു വികസന പദ്ധതി വകുപ്പ് സപ്തംബര്‍ ഒന്നു മുതല്‍ 30 വരെ പോഷന്‍ മാ പോഷകാഹാരമാസാചരണം 2022 ന്റെ ഭാഗമായി പഞ്ചായത്ത് തല പോഷകാഹാര പ്രദര്‍ശനം നടത്തി.

പഞ്ചായത്തിലെ 29 അങ്കണവാടി പ്രവര്‍ത്തകരും, അമ്മമാരും ചേര്‍ന്നാണ് പ്രദര്‍ശനത്തില്‍ വിവിധ തരം വിഭവങ്ങള്‍ ഒരുക്കിയത്. പരിപാടിയുടെ ഭാഗമായി ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട് പ്രദര്‍ശനം ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ എം. ശ്രീജ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം റംല മാടംവള്ളി കുന്നത്ത് വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹരീഷ് നന്ദനം, ബീന കാട്ടുപറമ്പത്ത്, സി.എം. ആരിഫാ ബീവി, പി. മിനി, ഇന്ദിര, എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പ്രസന്നകുമാരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അധ്യാപിക സുമതി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/71056/panchayat-level-nutrition-exhibition-was-conducted-as-part-of-potion-ma-nutrition-month-celebration-2022)