---
title: "കെ.സി.നാരായണന്‍ മാസ്റ്റര്‍ സ്മാരക ബസ് സ്റ്റോപ്പ് നാടിന് സമര്‍പ്പിച്ചു"
english_title: "K. C. Narayanan Master  Memorial bus stop dedicated to the nation."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/71082/k-c-narayanan-master-memorial-bus-stop-dedicated-to-the-nation"
published_at: "2022-09-27T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332ba6817db0_KCCCCCCCC.jpg"
keywords: []
---

# കെ.സി.നാരായണന്‍ മാസ്റ്റര്‍ സ്മാരക ബസ് സ്റ്റോപ്പ് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** ** മന്ദങ്കാവ്**: കെ.സി.നാരായണന്‍ മാസ്റ്റര്‍ സ്മാരക ബസ് സ്‌റ്റോപ്പ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമാദരന്‍ നാടിന് സമര്‍പ്പിച്ചു.

## Article Content

** മന്ദങ്കാവ്**: കെ.സി.നാരായണന്‍ മാസ്റ്റര്‍ സ്മാരക ബസ് സ്‌റ്റോപ്പ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമാദരന്‍ നാടിന് സമര്‍പ്പിച്ചു.

വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് അധ്യക്ഷത വഹിച്ചു,

കെ.സി.നാരായണന്‍ മാഷിന്റെ ഫോട്ടോ ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ജലില്‍ അനാഛാദനം ചെയ്തു. പ്രേം ഭാസില്‍ അനുസ്മരണ പ്രഭാഷണം നടത്തി.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, എം സുധാകരന്‍, ഇ രാജേഷ്, അസീം, നവാസ്, അഷ്‌റഫ് വള്ളോട്ട് എന്നിവര്‍ സംസാരിച്ചു.

പി ഭാസ്‌ക്കരന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഇ.വി. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/71082/k-c-narayanan-master-memorial-bus-stop-dedicated-to-the-nation)