നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും
Oct 2, 2022 07:21 PM | By RANJU GAAYAS

പേരാമ്പ്ര: പൂജ അവധി ദിനങ്ങളില്‍ ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പാക്കേജുകള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി. ഇന്നായിരുന്നു യാത്രയുടെ തുടക്കം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച വൈകുന്നേരം തിരിച്ചെത്തിയ ഈ യാത്രയില്‍ തുഷാരഗിരി, പൂക്കോട് തടാകം, വനപര്‍വ്വം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നാളെ മൂന്നാറിലേക്ക് (1900/-) രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര താമരശ്ശേരി യൂണിറ്റില്‍ നിന്ന് 6.30 മണിക്ക് ആരംഭിക്കുന്നു. 7.15 ന് കോഴിക്കോട് എത്തുന്ന സംഘം അന്നേ ദിവസം ആതിരപ്പള്ളി - വാഴച്ചാല്‍ - തുമ്പര്‍മുഴി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു മൂന്നാറില്‍ എത്തുന്നു.

യാത്രയുടെ രണ്ടാം ദിവസം മൂന്നാറിലെ പ്രധാന ഹില്‍ സ്റ്റേഷനുകള്‍, മാട്ടുപ്പെട്ടി - കുണ്ടള ഡാം - ടീ മ്യൂസിയം - മൂന്നാര്‍ ഗാര്‍ഡന്‍ - ടീ കമ്പനി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 7.30 ന് തിരികെ മടങ്ങുന്നു. പിറ്റേ ദിവസം വെളുപ്പിന് 5 മണിയോടെ കോഴിക്കോട് എത്തിച്ചേരും.

യാത്രയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിശദമായ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യൂണിറ്റുമായി ബന്ധപ്പെടുക : 9544477964, 9846100728

Do you want to go on a cheap excursion? KSRTC also ready to travel during Puja holidays

Next TV

Related Stories
ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

Nov 22, 2022 09:31 PM

ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ...

Read More >>
ഒപ്പനയുടെ വേദിയിൽ യവനിക ഉയരുമ്പോൾ

Nov 22, 2022 08:41 PM

ഒപ്പനയുടെ വേദിയിൽ യവനിക ഉയരുമ്പോൾ

ഒപ്പനയുടെ വേദിയിൽ യവനിക...

Read More >>
ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു

Nov 22, 2022 12:07 PM

ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും ...

Read More >>
ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി

Nov 21, 2022 12:07 PM

ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി

ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും...

Read More >>
'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി ശങ്കർ

Nov 21, 2022 11:53 AM

'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി ശങ്കർ

'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി...

Read More >>
 ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

Nov 20, 2022 07:39 PM

ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ...

Read More >>
Top Stories