തലക്കുളത്തൂര്‍ : സിഎംഎം ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ ഗാന്ധിജയന്തി ആഘോഷവും, ഫ്രീഡംവാള്‍ സമര്‍പ്പണവും സംഘടപ്പിച്ചു.
സിഎംഎം ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ സ്വാതന്ത്ര്യാമൃതം 2022 ന്റെ ഭാഗമായി എന്‍എസ്എസ് യൂണിറ്റ് ഒരുക്കിയ ഫ്രീഡംവാള്‍ സമര്‍പ്പണവും ,ഗാന്ധിജയന്തി ഉദ്ഘാടനവും ആര്‍ട്ടിസ്റ്റ് കരുണാകരന് പേരാമ്പ്ര നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് കെ. ഹാരിസ് അധ്യക്ഷത വഹിച്ചു.
പ്രധാനധ്യാപിക രാജലക്ഷ്മി, എസ്.സിതാരചതുടങ്ങിയവര് സംസാരിച്ചു. ചടങ്ങില്‍ ബിന്ദു മലയില്‍ സ്വാഗതവും, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഇ. രാധിക നന്ദിയും പറഞ്ഞു.
Gandhi Jayanti celebration and dedication of Freedom Wall