---
title: "നന്മണ്ടയില്‍  കുടുംബശ്രീ സുദൃഡം ക്യാമ്പയിന്‍ വിളമ്പര ജാഥ  നടന്നു"
english_title: "Kudumbasree Sudridam Campaign Vilambara Jatha at Nanminda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/73031/kudumbasree-sudridam-campaign-vilambara-jatha"
published_at: "2022-10-07T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633fea3c671d8_NANMINDA_VILAMBARAJATHA.jpg"
keywords: []
---

# നന്മണ്ടയില്‍  കുടുംബശ്രീ സുദൃഡം ക്യാമ്പയിന്‍ വിളമ്പര ജാഥ  നടന്നു

> **Lead Summary:** ** നന്മണ്ട: **സംസ്ഥാനത്ത് കുടുംബശ്രി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന സുദൃഢം ക്യാമ്പയിന്‍ നന്മണ്ട ഗ്രാമപഞ്ചായത്തിലും തുടക്കമായി.

## Article Content

** നന്മണ്ട: **സംസ്ഥാനത്ത് കുടുംബശ്രി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന സുദൃഢം ക്യാമ്പയിന്‍ നന്മണ്ട ഗ്രാമപഞ്ചായത്തിലും തുടക്കമായി.

ഒക്ടോബര്‍ 10 ാം തിയ്യതി വരെയാണ് സുദൃഢം ക്യാമ്പയിന്‍ നടക്കുന്നത്. നന്മണ്ടയില്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് എഡിഎസിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സുദൃഢം ക്യാമ്പയിന്റെ വിളമ്പര ജാഥ നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സാവിത്രി, ഗ്രാമപഞ്ചായത്ത് അംഗം കെ.വി നിത്യകല എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/73031/kudumbasree-sudridam-campaign-vilambara-jatha)