കിനാലൂരിൽ എയിംസിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികാഘാത പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു

കിനാലൂരിൽ എയിംസിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികാഘാത പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു
Oct 15, 2022 12:43 PM | By Balussery Editor

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ കിനാലൂരിൽ എയിംസിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികാഘാത പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

സംസ്ഥാന വ്യവസായ വകുപ്പിന്റെ കൈവശമുള്ള 153 ഏക്കർ ഭൂമിയും കിനാലൂർ, കാന്തലാട് വില്ലേജുകളിൽനിന്നായി 40.68 ഹെക്ടർ സ്വകാര്യഭൂമിയുമാണ് എയിംസിനായി ഏറ്റെടുക്കാൻ തീരുമാനിച്ചത്.

കെ.എസ്.ഐ.ഡി.സി.യുടെ കൈവശമുണ്ടായിരുന്ന 153 ഏക്കർ ഭൂമി സംസ്ഥാനസർക്കാർ നേരത്തേ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു.

കെ.എസ്.ഐ.ഡി.സി. 300 ഏക്കർ ഭൂമിയാണ് മുമ്പ്‌ വ്യവസായ കേന്ദ്രത്തിനുവേണ്ടി ഏറ്റെടുത്തിരുന്നത്. ഇതിൽ ചെറുകിട വ്യവസായ യൂണിറ്റുകൾ, ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റ്സ്, ബാലുശ്ശേരി സർക്കാർ കോളേജ്, കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ എന്നിവയ്ക്ക് അനുവദിച്ച ഭൂമി ഒഴികെയുള്ളതാണ് എയിംസിനുവേണ്ടി നൽകാൻ തീരുമാനിച്ചത്.

കിനാലൂർ, കാന്തലാട് വില്ലേജുകളിലായി 34 സർവേ നമ്പറുകളിലാണ് ഏറ്റെടുക്കേണ്ട സ്ഥലങ്ങളുള്ളത്. ഭൂമി ഏറ്റെടുക്കുമ്പോൾ 175 കുടുംബങ്ങളെയും അവരുടെ ആശ്രിതരെയും ബാധിക്കും.

ഈ കുടുംബങ്ങൾക്ക് മതിയായ പ്രതിഫലവും പുനരധിവാസവും നൽകുന്നതിലൂടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

വിവിധ സ്ഥലങ്ങളിലായി ഏഴ് കെട്ടിടങ്ങളും 96 കുടിവെള്ള കിണറുകളും കുടിവെള്ള വിതരണത്തിനായുള്ള മൂന്ന് പൈപ്പ് ലൈനും മൂന്ന് കുളങ്ങളും കാറ്റാടി പുഴയും ഏറ്റെടുക്കേണ്ട ഭൂമിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മലയോര മേഖലയായതിനാൽ ആവാസ വ്യവസ്ഥയെ ബാധിക്കാത്ത വിധം നിർമാണ പ്രവർനങ്ങൾ നടത്തണമെന്നും പുഴ മലിനമാകാതെ പരിപാലിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ പൊതുജനങ്ങൾക്കും സർക്കാരിനും ഗുണം ലഭിക്കുന്ന പദ്ധതിയായതിനാൽ എയിംസ് വരുന്നതിലൂടെ കിനാലൂർ മേഖലയ്ക്കും കാര്യമായ നേട്ടങ്ങൾ ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള പൊതുചർച്ച  ഈ മാസം 29-ന് നടക്കും. കണ്ണൂർ ഇരിട്ടി ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജാണ് സാമൂഹികാഘാത പഠനം നടത്തിയത്.

എയിംസിനുവേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ ഭൂരിഭാഗവും സർക്കാരിന്റെ കൈവശമുള്ളതും ഏറ്റെടുക്കേണ്ട സ്വകാര്യഭൂമിയുടെ കൈവശക്കാർ പദ്ധതിക്ക് അനുകൂലമായതും രൂക്ഷമായ ആഘാതം ഇല്ലാത്തതും കിനാലൂരാണ് എയിംസിന് യോജിച്ച സ്ഥലമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

എയിംസ് സ്ഥാപിക്കുന്നതിനുവേണ്ടി കണ്ടെത്തിയ ഭൂമിയിൽ ഏറെയും മലനിരകളായതിനാൽ മലമേഖലയ്ക്ക് ദോഷംവരാത്ത തരത്തിലുള്ള തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളാണ് നടക്കേണ്ടതെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട് ഒറ്റനോട്ടത്തിൽ അനുകൂലമാണെങ്കിലും കൂടുതൽ പഠിച്ചാൽ മാത്രമേ പ്രതികരിക്കാൻ കഴിയുകയുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്

A social impact study report on acquisition of land for AIIMS at Kinalur has been published.

Next TV

Related Stories
ആരോഗ്യ മേള  നടത്തി

Feb 7, 2023 03:47 PM

ആരോഗ്യ മേള നടത്തി

കോട്ടൂർ ഗ്രാമപഞ്ചായത്ത്കുടുംബാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് പേർ...

Read More >>
നികുതി വർധനവ്; സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണം- മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

Feb 7, 2023 03:41 PM

നികുതി വർധനവ്; സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണം- മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ നികുതി വർധനവ് ഏർപ്പെടുത്തി കൊണ്ടുള്ള സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക...

Read More >>
പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു

Feb 6, 2023 07:13 PM

പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു

പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു...

Read More >>
പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11 തിയ്യതികളിൽ

Feb 4, 2023 10:25 PM

പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11 തിയ്യതികളിൽ

പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11...

Read More >>
ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം

Feb 4, 2023 10:17 PM

ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം

ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം...

Read More >>
കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു

Feb 4, 2023 10:12 PM

കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു

കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി...

Read More >>
Top Stories