---
title: "ബാലുശ്ശേരി നിയോജക മണ്ഡലം സംരംഭക വർഷം 2022-23 അവലോകന യോഗം ചേർന്നു "
english_title: "Balussery Constituency Entrepreneurial Year 2022-23 Review Meeting held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74615/balussery-constituency-entrepreneurial-year-2022-23-review-meeting-held"
published_at: "2022-10-15T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a74c636d1e_.jpg"
keywords: []
---

# ബാലുശ്ശേരി നിയോജക മണ്ഡലം സംരംഭക വർഷം 2022-23 അവലോകന യോഗം ചേർന്നു 

> **Lead Summary:** ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലം സംരംഭക വർഷം 2022-23 അവലോകന യോഗംഇന്ന് ചേർന്നു. 

## Article Content

ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലം സംരംഭക വർഷം 2022-23 അവലോകന യോഗംഇന്ന് ചേർന്നു. 

അഡ്വ.സച്ചിൻ ദേവ് എംഎൽഎ  ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ടി ശശി അധ്യക്ഷത വഹിച്ചു.

1169 സംരംഭത്തിൽ 652 യൂണിറ്റ് ആരംഭിച്ച് ബാലുശ്ശേരി നിയോജക മണ്ഡലം ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതായി അധികൃതര്‍ അവകാശപ്പെട്ടു.  133.79 കോടി രൂപ നിക്ഷേപത്തിലൂടെ 1393 പേർക്കാണ് തൊഴിൽ നൽകിയത്.

ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ റഹീമുദ്ധീൻ റിപ്പോർട്ട് അവതരിപ്പിച്ചു.

മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഉദ്യോഗസ്ഥർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി എബ്രഹാം, താലൂക്ക് വ്യവസായ ഓഫീസർ അജിത്ത് കുമാർ, പി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74615/balussery-constituency-entrepreneurial-year-2022-23-review-meeting-held)