വിദ്യാലയങ്ങൾ ലഹരി മുക്തമാക്കാം എന്ന ലക്ഷ്യം വെച്ച് വിദ്യാർഥികൾ വീടുകളിൽ ലഹരി വിരുദ്ധ ദീപമാല തെളിയിക്കും

വിദ്യാലയങ്ങൾ ലഹരി മുക്തമാക്കാം എന്ന ലക്ഷ്യം വെച്ച്  വിദ്യാർഥികൾ വീടുകളിൽ ലഹരി വിരുദ്ധ ദീപമാല തെളിയിക്കും
Oct 15, 2022 07:52 PM | By Balussery Editor

ബാലുശ്ശേരി: വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യം വെച്ച് ദീപാവലി ദിനമായ ഒക്ടോ: 24 ന് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾ വീടുകളിൽ ലഹരി വിരുദ്ധ ദീപമാല തെളിയിക്കും.

ലഹരിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം വെച്ച് മണ്ഡലത്തിൽ ഒരു വർഷം നീളുന്ന കർമപദ്ധതിയ്ക്ക് അഡ്വ്. കെ.എം. സച്ചിൻ ദേവ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രൂപം നൽകി.

വിദ്യാലയ ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്താനും ചുമതലക്കാർക്ക് പരിശീലനം നൽകാനും യോഗം തീരുമാനിച്ചു.

എംഎൽഎ യുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ ലഹരി വിരുദ്ധ സന്ദേശ  യാത്ര എന്ന പേരില്‍ വിദ്യാലയങ്ങളിൽ പര്യടനം നടത്തും.

ജനപ്രതിനിധികൾ, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യാത്രയുടെ ഭാഗമായി ചേരും. കുട്ടികളുടെ വ്യക്തിത്വ വികാസം ലക്ഷ്യം വെച്ച് ആവിഷ്കരിക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി രക്ഷാകർതൃ പരിശീലനവും മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കും.

പോലീസ് - എക് സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ രൂപികരിക്കുന്ന സ്കൂൾ പ്രൊട്ടക് ഷൻ ഗ്രൂപ്പുകൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കാനും യോഗത്തിൽ ധാരണയായി. ഹൈസ്കൂൾ ഹയർ സെക്കൻ്ററി സ്ഥാപന മേധാവികൾ, പി ടി എ പ്രസിഡൻ്റുമാർ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

.ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ നsന്ന യോഗത്തിൽ സർക്കിൾ ഇൻസ്പക്sർ എ കെ സുരേഷ്കുമാർ, എക്സൈസ് ഇൻസ്പക്ടർ ഒ ബി ഗണേഷ്, പേരാമ്പ്ര സബ്‌ ഇൻസ്പക്ടർ എം എ രഘുനാഥ്, പി റഷീദ്, കെ കെ ശിവദാസൻ എന്നിവർ സംസാരിച്ചു. ബാലുശ്ശേരി ഹയർ സെക്കൻ്ററി പി ടി എ പ്രസിഡൻ്റ് കെ ഷൈബു സ്വാഗതവും പ്രിൻസിപ്പാൾ ആർ ബിന്ദു നന്ദിയും പറഞ്ഞു.

With the aim of making schools drug-free, students will display anti-drug garlands in their homes

Next TV

Related Stories
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
 തയ്യല്‍ മെഷീന്‍ വിതരണം

Apr 16, 2024 10:22 PM

തയ്യല്‍ മെഷീന്‍ വിതരണം

കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം...

Read More >>
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
Top Stories










News Roundup