---
title: "മതനിരപേക്ഷ ഇന്ത്യ സർഗ്ഗാത്മക യൗവനം ഡിവൈഎഫ്ഐ ല്‍ അംഗമാവുക"
english_title: "Join DYFI, Secular India Creative Youth"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74692/join-dyfi-secular-india-creative-youth"
published_at: "2022-10-15T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bb5e2955c8_DYFI.jpg"
keywords: []
---

# മതനിരപേക്ഷ ഇന്ത്യ സർഗ്ഗാത്മക യൗവനം ഡിവൈഎഫ്ഐ ല്‍ അംഗമാവുക

> **Lead Summary:** **ബാലുശ്ശേരി**: ബാലുശ്ശേരി ബ്ലോക്കിൽ 36000 യുവതി യുവാക്കളെ അംഗങ്ങളാക്കാൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ബ്ലോക്ക് കൺവെൻഷൻ തീരുമാനിച്ചു.

## Article Content

**ബാലുശ്ശേരി**: ബാലുശ്ശേരി ബ്ലോക്കിൽ 36000 യുവതി യുവാക്കളെ അംഗങ്ങളാക്കാൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ബ്ലോക്ക് കൺവെൻഷൻ തീരുമാനിച്ചു.

'മതനിരപേക്ഷ ഇന്ത്യ സർഗ്ഗാത്മകയൗവനം' ഡിവൈഎഫ്ഐ ല്‍ അംഗമാവുക എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

കൺവെൻഷൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് എസ് എസ് അതുൽ, ജില്ലാ ട്രഷറർ ടി കെ സുമേഷ്, ബ്ലോക്ക് സെക്രട്ടറി ടി സരുൺ, ജില്ലാ കമ്മിറ്റി അംഗം അഡ്വ: പി എം അജിഷ, അഞ്ജലി കൃഷ്ണൻ,  അതുല്യ ശിവദാസ്, കെ അതിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74692/join-dyfi-secular-india-creative-youth)